ശബരിമലയിലേക്ക് 
കാരാങ്കോടുനിന്ന്‌ നെൽക്കതിർ



എലപ്പുള്ളി ശബരിമലയിൽ നിറപുത്തരിക്ക്‌ കാരാങ്കോട്‌ നെൽക്കതിർ ഒരുങ്ങുന്നു. യുവകർഷകൻ കാരാങ്കോട് കിരൺ കൃഷ്ണന്റെ പാടത്തെ കതിരാണ്‌ ശബരിമലയിലേക്ക്‌ കൊണ്ടുപോകുക. കൃഷിക്ക്‌ ഉമ നെൽവിത്താണ്‌ ഉപയോഗിച്ചത്‌. ഇതിനായി ദേവസ്വം ബോർഡിന്റെ പിന്തുണയുമുണ്ട്‌. കഴിഞ്ഞ വിഷുവിനാണ്‌ കിരൺ കൃഷിയിറക്കിയത്. ഗുരുവായൂരിലേക്കും നിറപുത്തരിക്ക് നെൽക്കതിർ തയ്യാറാക്കുന്നുണ്ട്. ശനിയാഴ്ച കൊയ്‌തെടുക്കുന്ന കതിരുകൾ കിരൺ ശബരിമലയിലേക്ക് കൊണ്ടുപോകും. കൃഷിയിലെ നൂതന രീതികൾ പഠിക്കാൻ സംസ്ഥാന സർക്കാർ ഇസ്രയേലിലേക്ക് അയച്ച കർഷകരിൽ എംടെക് ബിരുദധാരിയായ കിരണും ഉൾപ്പെട്ടിരുന്നു. എലപ്പുള്ളി കൃഷി ഓഫീസർ ബി എസ് വിനോദ്കുമാറിന്റെ നിർദേശത്തെ തുടർന്ന്‌ നെൽക്കൃഷിയിൽ തുള്ളിനന രീതി കിരൺ പരീക്ഷിച്ച്‌ വിജയിച്ചിരുന്നു. Read on deshabhimani.com

Related News