മേളത്തിലെ പെണ്മ

ചെണ്ടമേളം ജനറൽ വിഭാഗത്തിൽ പാർവതി 
മത്സരിക്കുന്നു


പാലക്കാട്‌  വേദി അഞ്ചിൽ ചെണ്ടമേളം ചെസ്‌ നമ്പർ 102 ഓൺസ്‌റ്റേജ്‌, അനൗൺസ്‌ ചെയ്തപ്പോൾ കാണികൾക്ക്‌ കൗതുകം. ജനറൽ വിഭാഗത്തിൽ ചെണ്ടയുമായി ഒരു വനിത. ആലത്തൂർ ഏരിയ പ്രതിനിധിയായ പാർവതി 10 മിനിറ്റ്‌ കൊട്ടി സ്‌റ്റേജ്‌ വിടുമ്പോൾ മുഖത്ത്‌ സംതൃപ്‌തി നിറഞ്ഞുനിന്നു. പുതുക്കോട് പഞ്ചായത്തിലെ ഓഫീസ്‌ അസിസ്റ്റന്റായ ആർ പാർവതി മേളത്തോടുള്ള ഇഷ്ടത്തിലാണ്‌ മത്സരത്തിന്‌ ഇറങ്ങിയത്‌.  ശാസ്ത്രീയവശങ്ങളൊന്നും അറിയില്ല. സ്വയപ്രയത്നത്തിലാണ്‌ മേളം പഠിച്ചത്‌. ആദ്യമായിട്ടാണ്‌ ഈ വിഭാഗത്തിൽ മത്സരിക്കുന്നത്‌. കൂടാതെ നാടൻപാട്ടിൽ വനിതാവിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.  2023ൽ സംസ്ഥാന മത്സരത്തിൽ നാടൻപാട്ടിൽ ഒന്നാം സ്ഥാനമുണ്ടായിരുന്നു. അമ്മയാണ്‌ കലയോടുള്ള ഇഷ്ടം തിരിച്ചറിഞ്ഞത്‌. കുടുംബം പൂർണപിന്തുണയുമായി പിന്നിലുണ്ട്‌. ഭർത്താവ്‌: ഷൺമുഖൻ. മക്കൾ: ഷാൽവിൻ, ആൽവിൻ. Read on deshabhimani.com

Related News