ഹെറോയിനുമായി 
അസം സ്വദേശി പിടിയിൽ

ഹെറോയിൻ കടത്തിയ പ്രതിയുമായി എക്‌സൈസ് സംഘം


വാളയാർ എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ ബസിൽ കടത്തിയ 207.962 ഗ്രാം ഹെറോയിനുമായി അസം സ്വദേശി പിടിയിൽ. അസം നാഗോൺ ബരാലിമാരി ജൂറിയ സ്വദേശി ഹെർബുൾ ഇസ്ലാം (29) ആണ് പിടിയിലായത്. വാളയാർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീധരൻ, എക്‌സൈസ് ഇൻസ്‌പെക്ടർ മുരുകദാസ്, ഉദ്യോഗസ്ഥരായ സുജീബ് റോയ്, ജമാലുദ്ദീൻ, സതീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു. Read on deshabhimani.com

Related News