‘സവ്യസാചി’യാണല്ലോ
കാരേക്കാട്ടുപറമ്പിൽ ഗൃഹസന്ദർശനത്തിനിടെ തായമ്പക വിദ്വാൻ കൽപ്പാത്തി ബാലകൃഷ്‌ണനുമായി സൗഹൃദം പങ്കിടാൻ ഡോ. പി സരിനെത്തി. ഇരു കൈകൾകൊണ്ടും തായമ്പകയിൽ വിസ്‌മയം തീർക്കുന്ന കൽപ്പാത്തി ബാലകൃഷ്‌ണന്റെ അപൂർവ കഴിവും സംസാരമധ്യേ കടന്നുവന്നു. ‘സവ്യസാചി’യാണല്ലോയെന്ന് സരിൻ കമന്റ് ചെയ്‌തു. ഗുരു രാമൻകുട്ടി ആശാൻ തനിക്ക് അങ്ങനൊരു പേരിട്ടതായും കൽപ്പാത്തി ബാലകൃഷ്‌ണൻ പറഞ്ഞു. അതറിയാതെയാണ് താൻ അങ്ങനെ വിളിക്കുന്നതെന്നും സരിൻ മറുപടി നൽകി. ഇടതുവലതു കൈകൾകൊണ്ട് ശരം പ്രയോഗിക്കാൻ കഴിവുള്ള മഹാഭാരതത്തിലെ അർജുനനെയാണ് സവ്യസാചി എന്ന് വിശേഷിപ്പിക്കുന്നത്. Read on deshabhimani.com