ബൃഹത്രയീ രത്‌ന 
പുരസ്‌കാരം എം ആര്‍ വാസുദേവന്‍ നമ്പൂതിരിക്ക്



തിരുവനന്തപുരം കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയുടെ ബൃഹത്രയീ രത്‌ന പുരസ്കാരം–- -2024- വൈദ്യൻ എം ആർ വാസുദേവൻ നമ്പൂതിരിക്ക്. സ്ഥാപകനായ ആര്യവൈദ്യൻ പി വി രാമ വാര്യരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയതാണ്‌ പുരസ്കാരം. ആയുർവേദ രംഗത്തെ മഹത്തായ സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് പുരസ്കാരം നൽകുന്നത്. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവുമാണ്‌ പുരസ്കാരം. 12 മുതൽ 15വരെ ഡെറാഡൂണിൽ നടക്കുന്ന പത്താമത് ലോക ആയുർവേദ കോൺഗ്രസിൽ സമ്മാനിക്കുമെന്ന്‌ ആര്യവൈദ്യ ഫാർമസിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ കൃഷ്ണദാസ് വാര്യർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.    Read on deshabhimani.com

Related News