സിപിഐ എം ആലത്തൂർ ഏരിയ സമ്മേളനം തുടങ്ങി
ആലത്തൂർ സിപിഐ എം ആലത്തൂർ ഏരിയ സമ്മേളനത്തിന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ (കാവശേരി കലാമണി ഓഡിറ്റോറിയം) തുടക്കമായി. മുതിർന്ന അംഗം വി സി രാമചന്ദ്രൻ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ടി രാജൻ താൽക്കാലിക അധ്യക്ഷനായി. സി സുരേഷ്ബാബു രക്തസാക്ഷി പ്രമേയവും കെ രജനീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ വി പൊന്നുക്കുട്ടൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി ചെന്താമരാക്ഷൻ, വി കെ ചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം കെ ഡി പ്രസേനൻ എന്നിവർ പങ്കെടുക്കുന്നു. ഏരിയ സെക്രട്ടറി സി ഭവദാസൻ റിപ്പോർട്ട് അവതരിപ്പിച്ചു. ടി രാജൻ, സി അംബിക, പി അരവിന്ദാക്ഷൻ, ഉമ്മർ അക്ബർ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. വിവിധ കമ്മിറ്റികളെയും തെരഞ്ഞെടുത്തു. ഏരിയ കമ്മിറ്റി അംഗങ്ങളടക്കം 145 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ശനി പകൽ മൂന്നിന് കാവശേരി ഈടുവെടിയാലിന് സമീപത്തുനിന്ന് റെഡ് വളന്റിയർ മാർച്ചും ബഹുജന റാലിയും ആരംഭിക്കും. തുടർന്ന്, സീതാറാം യെച്ചൂരി നഗറിൽ (ചുണ്ടക്കാട്) നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. Read on deshabhimani.com