മാരകവിഷം കലർന്ന മത്സ്യങ്ങളുടെ വരവ് നിയന്ത്രിക്കണം
എലപ്പുള്ളി മാരകവിഷം കലർന്ന മത്സ്യങ്ങളുടെ വരവ് കർശനമായി നിയന്ത്രിക്കണമെന്ന് കേരള അക്വാഫാർമേഴ്സ് ഫെഡറേഷൻ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. കൺവൻഷൻ എ പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പുരസ്‌കാരം നേടിയ മത്സ്യകർഷകരെയും ജില്ലയിലെ മികച്ച കർഷകരെയും അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് ആർ ശിവപ്രകാശ് അധ്യക്ഷനായി. എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു, സംസ്ഥാന സെക്രട്ടറി കെ എക്സ് സെബാസ്റ്റ്യൻ, ജില്ലാ സെക്രട്ടറി എം ഹരിദാസ്, ജില്ലാ പ്രസിഡന്റ് ആർ ശിവപ്രകാശ്, സി ആർ സജീവ്, കെ വിജയകുമാർ, കെ കൃഷ്ണാദാസ്, എൻ സുരേഷ്, ട്രഷറർ കെ മുരളി, കെ സതീശൻ, എസ് മുരളി, വി ആറുമുഖൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി ആർ സജീവൻ (പ്രസിഡന്റ്), കെ വിനോദ്, ആർ ശിവപ്രകാശ്, എസ് സൈനബ (വൈസ് പ്രസിഡന്റ്), എം ഹരിദാസ് (സെക്രട്ടറി), കെ വിജയകുമാർ, കെ ദിലീപ്കുമാർ, പി പ്രഭിൻ (ജോയിന്റ് സെക്രട്ടറി), കെ മുരളി (ട്രഷർ). Read on deshabhimani.com