മിന്നും വർണക്കൂടാരം



  പാലക്കാട്‌ വലിയ സർക്കസ്‌ കൂടാരത്തിനുള്ളിൽ അമ്പരപ്പിക്കുന്ന കാഴ്‌ചകൾ. ജീവൻ പണയപ്പെടുത്തിയുള്ള അതിശയിപ്പിക്കുന്ന അഭ്യാസ പ്രകടനങ്ങൾ. അറുപതോളം അഭ്യാസികളുടെ മെയ്‌വഴക്കത്തോടെയുള്ള പ്രകടനങ്ങൾ രണ്ടുമണിക്കൂറോളം പ്രേക്ഷകരെ മുൾമുനയിൽ നിർത്തും. സ്‌റ്റേഡിയം ബസ്‌സ്‌റ്റാൻഡിന്‌ സമീപം പുണെ ആസ്ഥാനമാക്കിയുള്ള കമ്പനിയാണ്‌ ഓണത്തിന്‌ അത്ഭുതക്കാഴ്‌ചകൾ സമ്മാനിക്കുന്നത്‌. ഒരുമാസം നീളുന്ന സർക്കസിന്‌ മണിമുഴങ്ങി.   കാണികൾക്ക്‌ ഇരിപ്പിടം ഒരുക്കിയിട്ടുള്ളത്‌ അഭ്യാസവേദിക്ക്‌ ചുറ്റുമായിട്ടാണ്‌. കുഞ്ഞുങ്ങളെ ഉൾപ്പെടെ ചിരിപ്പിക്കാൻ കോമാളിയുമുണ്ട്‌.   ഓണാഘോഷങ്ങളുടെ ഭാഗമായി 13 മുതൽ 22വരെ മൂന്ന്‌ ഷോയുണ്ട്‌. ശനി, ഞായർ ഒഴികെ മറ്റുള്ള ദിവസങ്ങളിൽ പകൽ ഒന്നിനും നാലിനും വൈകിട്ട്‌ ഏഴിനുമാണ്‌ പ്രദർശനം. 200, 300, 500 എന്നിങ്ങനെയാണ്‌ ടിക്കറ്റ്‌ നിരക്ക്‌. മെക്‌സിക്കൻ, മണിപ്പുർ, നേപ്പാൾ, ഉസ്‌ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരാണ്‌ അഭ്യാസികൾ. ഒളിമ്പ്യൻ സർക്കസ്‌ കമ്പനി മാനേജർ എം ദേവാനന്ദ്‌, എം ജോർജ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.   Read on deshabhimani.com

Related News