മലമ്പുഴ അണക്കെട്ട് തുറന്നു

മലമ്പുഴ അണക്കെട്ട് തുറന്നപ്പോൾ


മലമ്പുഴ റൂൾ കർവിന്റെ ഭാഗമായി ജലനിരപ്പ്‌ ക്രമീകരിക്കുന്നതിനുവേണ്ടി മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. ആറ് സെന്റീമീറ്റർകൂടി ജലനിരപ്പുയർന്നാൽ പരമാവധി സംഭരണശേഷിയായ 115.06 മീറ്ററിലെത്തും. തിങ്കളാഴ്ച രാവിലെ നാല് ഷട്ടറും ഒരു സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. ഈ വർഷം മൂന്നാംതവണയാണ് വെള്ളം തുറന്നുവിടുന്നത്‌. അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച്‌ വൈദ്യുതി ഉൽപ്പാദനവും തുടങ്ങിയിട്ടുണ്ട്‌. Read on deshabhimani.com

Related News