നെല്ലിയാമ്പതിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; 7 പേർക്ക്‌ പരിക്ക്

നെല്ലിയാമ്പതിയിൽ കൊക്കയിലേക്ക് മറിഞ്ഞ ജീപ്പ്


കൊല്ലങ്കോട്  നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച സഫാരി ജീപ്പ് മറഞ്ഞ് ഏഴുപേർക്ക് പരിക്കേറ്റു. നാലുപേർ നെന്മാറ സ്വകാര്യ ആശുപത്രിയിലും മൂന്നുപേർ നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടി. മലപ്പുറം സ്വദേശികളായ സുഹൈൽ (27), ഫാത്തി ഷെഫ്റ (25), കണ്ണൂർ സ്വദേശികളായ ലക്ഷ്മി (26), അനിറ്റ (28), സഹിറ (28), അജീലേഷ് (28), കട്ടപ്പന സ്വദേശിനി അമലു (25) എന്നിവർക്കാണ്‌ പരിക്കേറ്റത്‌. തിങ്കൾ രാവിലെ 11നായിരുന്നു അപകടം. വിനോദസഞ്ചാര കൂട്ടായ്മയുടെ ഭാഗമായി വിവിധ ജില്ലകളിൽനിന്നുള്ള 15 പേർ ഞായറാഴ്ചയാണ്‌ നെല്ലിയാമ്പതി മിന്നാംപാറയിലെ സ്വകാര്യ റിസോർട്ടിലെത്തിയത്‌. തിങ്കളാഴ്ച രണ്ട്‌ സഫാരി ജീപ്പുകളിലായി സഞ്ചരിക്കുന്നതിനിടെയാണ് നെല്ലിയാമ്പതി കാരാശൂരി ഇറക്കത്തിൽ ഒരു ജീപ്പ് നിയന്ത്രണംവിട്ട് 50 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്. ജീപ്പ്‌ രണ്ടുപ്രാവശ്യം മറിഞ്ഞു. വാഹനത്തിലെ ഡ്രൈവർ രമേശ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ജീപ്പിലെ അംഗങ്ങളാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്. ഇവരെ ആശുപത്രിയിലെത്തിച്ചതും സഫാരി ജീപ്പിലാണ്‌.   Read on deshabhimani.com

Related News