ആന എഴുന്നള്ളത്ത്; ശിൽപ്പശാല സംഘടിപ്പിച്ചു



 പാലക്കാട്‌ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച്‌ വനംവകുപ്പ്‌ സാമൂഹ്യ വനവൽക്കരണ വിഭാഗം ശിൽപ്പശാല സംഘടിപ്പിച്ചു. ആന ഉടമസ്ഥർ, ആന തൊഴിലാളികൾ, വിവിധ ക്ഷേത്രങ്ങളിലെ ഉത്സവക്കമ്മിറ്റിക്കാർ, ആനപ്രേമികൾ എന്നിവർ പങ്കെടുത്തു. എഡിഎം കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ്‌ ഫോറസ്റ്റ് കൺസർവേറ്റർ എൻ ടി സിബിൻ അധ്യക്ഷനായി. അനിമൽ ഹെൽത്ത് സെന്റർ അസിസ്റ്റന്റ്‌ പ്രോജക്ട് ഓഫീസർ ഡോ. ടി യു ഷാഹിന മുഖ്യപ്രഭാഷണം നടത്തി. എലിഫന്റ്‌ ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ മംഗലാംകുന്ന് പരമേശ്വരൻ, ഫെസ്റ്റിവൽ കോ–-ഓർഡിനേഷൻ കമ്മിറ്റി ജില്ലാ സെക്രട്ടറി സി ബാലഗോപാൽ, ആനപ്രേമി സംഘം ജില്ലാ പ്രസിഡന്റ്‌ ഹരിദാസ് മച്ചിങ്ങൽ, ആന തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ ഭാസ്കരൻ, റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ ടി ടി ബിനീഷ് കുമാർ, വി വിവേക് എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ്‌ ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. ഡേവിസ് എബ്രഹാം, സോഷ്യൽ ഫോറസ്റ്ററി റേഞ്ച് ഓഫീസർ ജിയാസ് ജമാലുദ്ദീൻ ലബ്ബ, ബിഎഫ്‌ഒ ശിവശങ്കരൻ എന്നിവർ ക്ലാസെടുത്തു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബി എസ് ഭദ്രകുമാർ മോഡറേറ്ററായി. Read on deshabhimani.com

Related News