വോട്ടിങ് യന്ത്രങ്ങള്‍ തയ്യാറായി



  പാലക്കാട്  ഉപതെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ (ഇവിഎം) തയ്യാറായി. 184 പോളിങ് സ്റ്റേഷനുകളിലേക്ക്‌ റിസർവ് അടക്കം 220 വീതം ബാലറ്റ്, കൺട്രോൾ യൂണിറ്റുകളും 239 വി വി പാറ്റ് യൂണിറ്റുകളുമാണ് സജ്ജമാക്കിയത്.  സ്ഥാനാർഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ഇവിഎം ബാലറ്റ് ലേബലുകൾ ബാലറ്റ് യൂണിറ്റുകളിൽ പതിച്ച് സീൽ ചെയ്തശേഷം കൺട്രോൾ യൂണിറ്റുകൾ ടാഗുകൾ ഉപയോഗിച്ച് സീൽ ചെയ്യുന്നതാണ് ഇവിഎം കമീഷനിങ് പ്രക്രിയ. വോട്ടിങ് യന്ത്രങ്ങൾക്ക് തകരാറുണ്ടായാൽ പരിഹരിക്കാൻ ഭാരത് ഇലക്ടോണിക്സ് ലിമിറ്റഡിൽ (ബെൽ) നിന്നുള്ള  രണ്ട് എൻജിനിയർമാരും എത്തിയിട്ടുണ്ട്. കമീഷനിങ്ങിനുശേഷം വോട്ടിങ് മെഷീനുകൾ റിട്ടേണിങ് ഓഫീസറുടെ ഉത്തരവാദിത്തത്തിൽ പാലക്കാട് വിക്ടോറിയ കോളേജിലെ സ്‌ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുകയാണ്.   Read on deshabhimani.com

Related News