സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു


പാലക്കാട് സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രനയങ്ങൾ തിരുത്തണമെന്ന് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നെൽക്കർഷകരുടെ പിആർഎസ് വായ്പ കേരള ബാങ്കിലൂടെ നടപ്പാക്കുക, കേരള ബാങ്ക് ജീവനക്കാരുടെ പെൻഷൻ ബാങ്ക് ഏറ്റെടുത്ത് വർധിപ്പിക്കുക, ദിവസവേതനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.  സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. സി ടി രവീന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ രാമദാസ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി കെ ടി അനിൽകുമാർ സംഘടനാ റിപ്പോർട്ടും ട്രഷറർ വി പി ഷീന കണക്കും അവതരിപ്പിച്ചു. ബെഫി അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ സജി വർഗീസ്, സംസ്ഥാന ട്രഷറർ പി വി ജയദേവ്, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എൽ സിന്ധുജ എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ വി വേണുഗോപാൽ സ്വാഗതവും എൻ രാജു നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സി കെ രാജേന്ദ്രൻ (പ്രസിഡന്റ്‌), എ രാമദാസ്, സി ടി രവീന്ദ്രൻ, കെ എസ് ബബിത (വൈസ് പ്രസിഡന്റ്‌), എൻ രാജു (സെക്രട്ടറി), കെ വി വേണുഗോപാൽ, ഡി ബി ജനാർദനൻ, ഒ സാബു (ജോയിന്റ്‌ സെക്രട്ടറി), വി പി ഷീന (ട്രഷറർ). Read on deshabhimani.com

Related News