സംസ്ഥാന ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ് ഇന്നുമുതൽ
പാലക്കാട് കേരള നെറ്റ്‌ബോൾ അസോസിയേഷൻ മുപ്പത്തിയേഴാമത് സംസ്ഥാന ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ് ശനി, ഞായർ ദിവസങ്ങളിൽ മുണ്ടൂർ വേലിക്കാട് ആര്യാനെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ. ശനി രാവിലെ 9.30ന് ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ പ്രേംകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യും. ഞായർ വൈകിട്ട് സമാപന പരിപാടിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ സമ്മാനം നൽകും. 14 ജില്ലകളിലെ നാന്നൂറോളം കായികതാരങ്ങൾ പങ്കെടുക്കും. അസോസിയേഷൻ ഭാരവാഹികളായ എസ് നജിമുദീൻ, എ എസ് സത്യൻ, ശശിധരൻ നായർ, എസ് മുത്തുകുമാർ, സി ഹരിദാസ്, മിനി സജി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com