എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ
പട്ടാമ്പി പട്ടാമ്പി ബൈപാസ് റോഡിന് സമീപത്തുനിന്ന് മാരക മയക്കുമരുന്ന് എംഡിഎംഎയുമായി രണ്ടുപേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പട്ടാമ്പി സ്വദേശികളായ മുഹമ്മദ് ഷഹിന്‍ (23), ഷാഹുൽ ഹമീദ് (23) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽനിന്ന് 2.61 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്‌തു. കേസിലെ കൂടുതൽ പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്ന് പൊലീസ് അറിയിച്ചു. പട്ടാമ്പി മേഖലയിലെ ലഹരി വിൽപ്പന തടയുന്നതിന് പ്രത്യേക സംഘം രൂപീകരിച്ച് പരിശോധന നടത്തുന്നുണ്ട്. ഷൊർണൂർ ഡിവൈഎസ്‌പി ആർ മനോജ്‌കുമാർ, പട്ടാമ്പി ഇൻസ്‌പെക്ടർ പി കെ പത്മരാജൻ, എസ്ഐമാരായ കെ മണികണ്ഠൻ. കെ പി മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. Read on deshabhimani.com