മലമ്പുഴയിൽ വൈദ്യുതി ഉൽപ്പാദനം തുടങ്ങി



മലമ്പുഴ  മലമ്പുഴ മിനി ജലവൈദ്യുത പദ്ധതിയിൽനിന്ന്‌ വൈദ്യുതി ഉൽപ്പാദിപ്പിച്ചുതുടങ്ങി. വ്യാഴാഴ്ച റൂൾ കർവ് അനുസരിച്ച് 113 മീറ്റർ എത്തിയതോടെ അണക്കെട്ടിന്റെ നാല് ഷട്ടറും തുറന്നിരുന്നു. ഒപ്പം ജലവൈദ്യുതി ഉൽപ്പാദനകേന്ദ്രത്തിലേക്ക് സെക്കൻഡിൽ 400 ഘനയടി വെള്ളം വിടുന്നുണ്ട്‌. ഇതിൽനിന്നാണ്‌ മണിക്കൂറിൽ 2,000 യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്‌. കഴിഞ്ഞവർഷം സംഭരണശേഷി കുറവായതിനാൽ വൈദ്യുതി ഉൽപ്പാദനം കുറഞ്ഞിരുന്നു. മലമ്പുഴ ഷട്ടർ അടച്ചു മലമ്പുഴ മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ വെള്ളിയാഴ്‌ച പകൽ മൂന്നോടെ അടച്ചു. മഴ കുറഞ്ഞതും ആഗസ്‌തിൽ സംഭരിച്ചുനിർത്തേണ്ട വെള്ളത്തിന്റെ അളവിലെത്തിയതുമാണ് ഷട്ടർ അടയ്‌ക്കാൻ കാരണം. Read on deshabhimani.com

Related News