ഒരുക്കം തകൃതി



 സ്വന്തം ലേഖിക പാലക്കാട്‌ മികച്ച ചികിത്സ ലഭിക്കുന്ന മെഡിക്കൽ കോളേജ്‌ ആശുപത്രി എന്ന പാലക്കാട്ടുകാരുടെ സ്വപ്‌നം യാഥാർഥ്യമാകുന്നു. ജില്ലാ ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന മെഡിക്കൽ കോളേജ്‌ ഒപിയും കിടത്തിച്ചികിത്സയുമെല്ലാം 14 മുതൽ മെഡിക്കൽ കോളേജിലേക്ക്‌ മാറും. അത്യാവശ്യ സംവിധാനങ്ങളെല്ലാം ഒരുക്കാനുള്ള ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്‌. നിലവിൽ ഒപി സൗകര്യത്തിന്‌ പുറമേ രണ്ട്‌ ഓപ്പറേഷൻ തിയറ്ററും രണ്ട്‌ ഐസിയുവും 120 കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്‌. എക്‌സ്‌റേ, ലാബ്‌ സൗകര്യവുമുണ്ട്‌.  ആശുപത്രിക്കുള്ളിലെ റോഡിന്റെ നിർമാണം പുരോഗതിയിലാണ്‌. വെള്ളം ഒഴുക്കിക്കളയാനുള്ള ഡ്രെയിനേജ്‌ സംവിധാനം പൂർത്തിയാക്കുന്നതിന്‌ ദേശീയപാത അതോറിറ്റിയുടെ ക്ലിയറൻസ്‌ കിട്ടിയിട്ടുണ്ട്‌. ഇനി പട്ടികജാതി വകുപ്പിന്റെ അനുമതി വേണം. ലൈം സ്‌റ്റെബിലൈസേഷനിലൂടെയാണ്‌ റോഡ്‌ നിർമിക്കുന്നത്‌. വിമാനത്താവളങ്ങളിലും റെയിൽവേ സ്‌റ്റേഷനുകളിലുമൊക്കെ റോഡിന്റെ ഉറപ്പിനുവേണ്ടി ഈ സംവിധാനം ഉപയോഗപ്പെടുത്താറുണ്ട്‌. 340 കോടിയുടെ പ്രധാന കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്‌. അഗ്നിരക്ഷാ സേനയുടെ ക്ലിയറൻസ്‌ ലഭിക്കണം. ഏഴുകോടിയുടെ റോഡ്‌, 7.4 കോടിയുടെ ഇന്റേണൽ റോഡ്‌, 11 കോടിയുടെ സീവേജ്‌ സംവിധാനം, 2.93 കോടിയുടെ മോർച്ചറി, 2.37 കോടിയുടെ ബോയിലർ സംവിധാനം എന്നിവയും ഒരുക്കുന്നുണ്ട്‌. നേരത്തേതന്നെ സബ്‌സ്‌റ്റേഷൻ നിർമാണം പൂർത്തിയാക്കിയിരുന്നു.   Read on deshabhimani.com

Related News