‘കറക്കി’ വീഴ്‌ത്താൻ മായം വേണ്ട
പാലക്കാട് ക്രിസ്‌മസ്– പുതുവത്സരത്തോടനുബന്ധിച്ച് ലഹരി കടത്ത് തടയാൻ എക്‌സൈസ് വകുപ്പിന്റെ പ്രത്യേക പരിശോധന. തിങ്കളാഴ്ച മുതൽ ജനുവരി നാലുവരെയാണിത്. സ്പിരിറ്റ് കടത്ത്, അനധികൃത മദ്യം ഉണ്ടാക്കൽ, മദ്യ വിൽപ്പന, വാറ്റ്, മയക്കുമരുന്ന് കടത്ത് എന്നിവ തടയും. കള്ള് ഷാപ്പുകൾ, ഡിസ്റ്റിലറി/ ബ്രുവറികൾ എന്നിവയുടെ പ്രവർത്തനം പ്രത്യേകം നിരീക്ഷിക്കും. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, പൊലീസ്, റവന്യൂ, ഫോറസ്റ്റ് എന്നീ വകുപ്പുകളുമായി ചേർന്ന് പരിശോധന സജീവമാക്കും. ചെക്ക് പോസ്റ്റുകളിലും റെയിൽവേ സ്റ്റേഷനുകളിലും പാർസൽ/കൊറിയർ സർവീസ് കേന്ദ്രങ്ങളിലും പൊലീസ് ഡോഗ് സ്ക്വാഡും എക്സൈസും പരിശോധിക്കുമെന്നും ഡെപ്യൂട്ടി എക്സൈസ് കമീഷണർ എം രാകേഷ് അറിയിച്ചു. ഇതുവരെ പിടികൂടിയത് 5,608 ലിറ്റർ സ്പിരിറ്റ് എൻഫോഴ്സ്‌മെന്റ് പ്രവർത്തനം ശക്തിപ്പെടുത്തിയതിന്റെ ഭാഗമായി നവംബർ മുതൽ ഡിസംബർ പത്തുവരെ 5,608 ലിറ്റർ സ്‌പിരിറ്റും 80.49 കിലോ കഞ്ചാവും പിടികൂടി. നവംബറിൽ 144 അബ്കാരി കേസും 36 മയക്കുമരുന്ന് കേസും കണ്ടെത്തി. 151 പ്രതികളെ അറസ്‌റ്റ് ചെയ്‌തു. അബ്കാരി കേസുകളിൽ 2,108 ലിറ്റർ സ്പിരിറ്റ്, 474.35 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം, 78.75 ലിറ്റർ ചാരായം, 76.25 ലിറ്റർ ഇതര സംസ്ഥാന മദ്യം, 3,541 ലിറ്റർ വാഷ്, 18 ലിറ്റർ കള്ള് എന്നിവയും മയക്കുമരുന്ന് കേസുകളിൽ 70.094 കിലോ കഞ്ചാവ്, ഒമ്പത് കഞ്ചാവ് ചെടി, 3.46 ഗ്രാം ഹാഷിഷ് ഓയിൽ, 57.115 ഗ്രാം മെത്താഫിറ്റമിൻ എന്നിവയും പിടിച്ചെടുത്തു. പുകയില ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് 594 കേസ് കണ്ടെത്തി. 246.201 കിലോ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. അതിർത്തിയിൽ പ്രത്യേക ശ്രദ്ധ ചിറ്റൂർ താലൂക്കിൽ തമിഴ്നാട് അതിർത്തി റോഡുകളിൽ പട്രോളിങ്ങിനായി കെമു (എക്‌സൈസ് മൊബൈല്‍ ഇന്റര്‍വേഷന്‍ യൂണിറ്റ്) ബോർഡർ പട്രോളിങ് യൂണിറ്റ്, ദേശീയ പാതയിലെ വ്യാജ കടത്ത് തടയുന്നതിനായി ഹൈവേ പട്രോളിങ് യൂണിറ്റ് എന്നിവയുടെ പ്രവർത്തനം ശക്തിപ്പെടുത്തി. ചിറ്റൂരിലെ കള്ള് ചെത്ത് തോട്ടം കേന്ദ്രീകരിച്ച് പരിശോധിക്കും. വിവരം അറിയിക്കാം കുറ്റക്യത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പരാതികളും പൊതുജനങ്ങൾക്ക് ജില്ലാ കൺട്രോൾ റൂമിലും താലൂക്ക് കൺട്രോൾ റൂമിലും അറിയിക്കാം. ജില്ലാ കൺട്രോൾ റൂം: 0491-2505897. ഒറ്റപ്പാലം: 0466- 2244488, 9400069616, മണ്ണാർക്കാട്: 0492-4 225644, 9400069614, പാലക്കാട്: 0491- 2539260, 9400069430, ചിറ്റൂർ: 0462-3 222272, 9400069610, ആലത്തൂർ: 0492-2 222474, 9400069612, സ്പെഷ്യൽ സ്ക്വാഡ്: 0491-2526277. Read on deshabhimani.com