സ്‌കൂളിലും 
‘ഓണം സ്‌പെഷ്യൽ’



പാലക്കാട്‌ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട വിദ്യാർഥികൾക്കുള്ള സൗജന്യ അരി വിതരണം തുടങ്ങി. 914 സ്‌കൂളുകളിലെ 3.24  ലക്ഷം വിദ്യാർഥികൾക്കാണ്‌ സ്‌പെഷ്യൽ അരി ലഭിക്കുക. വെള്ളിയാഴ്‌ച ഓണാവധിക്കായി സ്‌കൂൾ അടയ്‌ക്കുന്നതിനുമുമ്പേ വീടുകളിൽ അരി എത്തിക്കുകയാണ്‌ ലക്ഷ്യം.    ജില്ലയിൽ 12 എഇഒക്ക്‌ പരിധിയിലുള്ള സർക്കാർ, എയ്‌ഡഡ്‌ വിദ്യാലയങ്ങളിൽ പഠിക്കുന്ന ഒന്നു മുതൽ എട്ടാംക്ലാസുവരെയുള്ള കുട്ടികൾക്കാണ്‌ അരി ലഭിക്കുക. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷന്റെ സ്റ്റോക്കുള്ള അരിയിൽനിന്നാണ് വിതരണം. എഇഒകളിൽനിന്ന്‌ ലഭിക്കുന്ന വിദ്യാർഥികളുടെ എണ്ണമനുസരിച്ച്‌ സപ്ലൈകോ തന്നെ സ്‌കൂളുകളിൽ നേരിട്ട് അരി എത്തിക്കുന്നു. Read on deshabhimani.com

Related News