ആപ്പിൽ അതിഥികൾ 16,500
പാലക്കാട് അതിഥിത്തൊഴിലാളികളുടെ ക്ഷേമവും ഇൻഷുറൻസ് പരിരക്ഷയും ആനുകൂല്യങ്ങളും ഉറപ്പാക്കാനായി സർക്കാർ ആരംഭിച്ച അതിഥി ആപ്പിൽ ജില്ലയിൽനിന്ന് രജിസ്‌റ്റർ ചെയ്‌തത് 16,500 പേർ. ഇരുപതിനായിരം അതിഥിത്തൊഴിലാളികൾ ജില്ലയിലുണ്ടെന്നാണ് കണക്കാക്കുന്നത്. കഞ്ചിക്കോടാണ് കൂടുതൽ പേരുള്ളത്. ഇവിടെ ഫെസിലിറ്റേഷൻ കേന്ദ്രം തുറന്നിട്ടുണ്ട്. അതത് ഇടങ്ങളിലെ അസിസ്‌റ്റന്റ് ലേബർ ഓഫീസർമാരുമായി ബന്ധപ്പെട്ടും രജിസ്‌റ്റർ ചെയ്യാം. തൊഴിലുടമകളും കരാറുകാരും തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളുടെ ഉടമകളും തൊഴിലാളികളുടെ വിവരങ്ങൾ ആപ്പിൽ രജിസ്‌റ്റർ ചെയ്യണം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ലഭിക്കുന്ന നിർദേശങ്ങൾ പ്രകാരം വ്യക്തിവിവരങ്ങൾ, ഫോട്ടോ, ആധാർ കാർഡ്, എന്നിവ നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കാം. അതിഥി പോർട്ടലിലൂടെ ലഭിക്കുന്ന ഈ വിവരങ്ങൾ ലേബർ ഓഫീസർ പരിശോധിച്ച് ഉറപ്പാക്കും. തുടർന്ന് വെർച്വൽ ഐഡി കാർഡുകൾ ഡൗൺലോഡ് ചെയ്യാം. ആപ് പ്ലേസ്‌റ്റോറിൽനിന്നും ഡൗൺലോഡും ചെയ്യാം. athidhi.lc.kerala.gov.in പോർട്ടലിലൂടെയും മൊബൈൽ നമ്പർ ഉപയോഗിച്ചും രജിസ്‌റ്റർ ചെയ്യാം. സഹായങ്ങൾക്ക് അസിസ്‌റ്റന്റ് ലേബർ ഓഫീസുമായി ബന്ധപ്പെടാം. Read on deshabhimani.com