ജനറൽ കോച്ചില്ല; ഓൺലി എസി



  പാലക്കാട്‌ ജനറൽ കോച്ചുകൾ വെട്ടിക്കുറച്ച്‌ എസി കോച്ചുകൾ അനുവദിച്ച്‌ റെയിൽവേയുടെ കൊള്ള. സാന്ദ്രാഗച്ചി ജങ്ഷനിൽനിന്ന്‌ മംഗളൂരു സെൻട്രലിലേക്കും തിരിച്ചുമുള്ള പ്രതിവാര സൂപ്പർ ഫാസ്‌റ്റ്‌ എക്‌സ്‌പ്രസിന്റെ രണ്ട്‌ ജനറൽ സെക്കൻഡ്‌ ക്ലാസ്‌ കോച്ചുകൾ ഒഴിവാക്കിയാണ്‌ രണ്ട്‌ എസി ത്രീടയർ കോച്ചുകൾ അനുവദിച്ചത്‌.  സാധാരണക്കാർക്ക്‌ ചെറിയ നിരക്കിൽ യാത്ര ചെയ്യാനുള്ള അവകാശം ഇല്ലാതാക്കി ലാഭമുണ്ടാക്കുകയാണ്‌ റെയിൽവേ. 25 മുതലാണ്‌ കോച്ചുകൾ നിലവിൽ വരുക. ഇതോടെ ട്രെയിനിലെ ആകെ ത്രീടയർ എസി കോച്ചുകളുടെ എണ്ണം എട്ടായി. കുടാതെ മൂന്ന്‌ എസി ടുടയർ, ഏഴ്‌ സ്ലീപ്പർ, രണ്ട്‌ ജനറൽ സെക്കൻഡ്‌ ക്ലാസ്‌, ഒരു സെക്കൻഡ്‌ ക്ലാസ്‌ കം ലഗേജ്‌ എന്നിങ്ങനെയും. ക്രിസ്‌മസ്‌ അവധിക്കാലത്ത്‌ യാത്രക്കാരുടെ തിരക്ക്‌ വർധിക്കുന്ന സാഹചര്യത്തിലാണ്‌ റെയിൽവേയുടെ ജനവിരുദ്ധ നടപടി. Read on deshabhimani.com

Related News