സംസ്ഥാന ബോക്സിങ്‌: 
തിരുവനന്തപുരം ചാമ്പ്യന്മാർ

സംസ്ഥാന ബോക്സിങ് ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരവും കോട്ടയവും (പെൺകുട്ടികൾ) തമ്മിലുള്ള ഫൈനൽ മത്സരത്തിന് മുമ്പ് മത്സരാർഥികൾക്കൊപ്പം മന്ത്രി എം ബി രാജേഷ്


വടക്കഞ്ചേരി  മുടപ്പല്ലൂരിൽ നടന്ന സംസ്ഥാന ബോക്സിങ്‌ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യന്മാരായി. 145 പോയിന്റ്‌ നേടിയാണ് തിരുവനന്തപുരം ഒന്നാമതെത്തിയത്. 57 പോയിന്റ്‌ നേടി കോഴിക്കോട് രണ്ടാംസ്ഥാനവും 45 പോയിന്റോടെ കണ്ണൂർ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ജൂനിയർ ആൺ-–- പെൺ, യൂത്ത് ആൺ–-പെൺ വിഭാഗങ്ങളിൽ അഞ്ചുദിവസമായി മുടപ്പല്ലൂർ പങ്കജ ഓഡിറ്റോറിയത്തിലാണ് മത്സരങ്ങൾ നടന്നത്.  സമാപനസമ്മേളനവും സമ്മാനവിതരണവും മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്‌തു. കെ ഡി പ്രസേനൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ പ്രേംകുമാർ എംഎൽഎ, ദ്രോണാചാര്യ അവാർഡ് ജേതാവ് ഡോ. ഡി ചന്ദ്രലാൽ, ബോക്സിങ്‌ ലോകചാമ്പ്യൻ കെ സി ലേഖ, മുൻ എംഎൽഎ സി കെ രാജേന്ദ്രൻ, ചലച്ചിത്രതാരം ജെയ്സ് ജോസ്, പഞ്ചായത്ത് പ്രസിഡന്റ്‌ കെ എൽ രമേഷ്, ടി എം ശശി, ടി കണ്ണൻ, കെ കെ ജ്യോതികുമാർ, വി സി നിഖിൽ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News