ഏക പൊതുപരീക്ഷാ 
സംവിധാനം റദ്ദാക്കണം



ചിറ്റൂർ രാജ്യത്തെ വൈവിധ്യമാർന്ന അക്കാദമിക പശ്ചാത്തലങ്ങളെ പൊളിച്ചെഴുതുന്ന ഏക പൊതുപരീക്ഷാ സംവിധാനം റദ്ദാക്കണമെന്ന് എസ്എഫ്ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഞായറാഴ്ച പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയ്‌ക്ക്‌  ജില്ലാ സെക്രട്ടറി എസ് വിപിനും സംഘടനാ റിപ്പോർട്ടിൻമേലുള്ള ചർച്ചയ്‌ക്ക്‌ സംസ്ഥാന സെക്രട്ടറി പി എം ആർഷോയും മറുപടി പറഞ്ഞു.  ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ, ജില്ലാ പ്രസിഡന്റ്‌ ആർ ജയദേവൻ എന്നിവർ സംസാരിച്ചു. പലസ്‌തീൻ ജനതയുടെ നീതിക്കുവേണ്ടി ലോകജനത ഒന്നിക്കണമെന്നും സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ശബ്ദമുയർത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News