കുടുംബശ്രീ ‘പുനർജീവനം' 
ശിൽപ്പശാലയ്‌ക്ക്‌ ഇന്ന്‌ തുടക്കം

കുടുംബശ്രീ ‘പുനർജീവനം' ശിൽപ്പശാലയുടെ പോസ്റ്റർ മന്ത്രി എം ബി രാജേഷ് പ്രകാശിപ്പിക്കുന്നു


പാലക്കാട്‌  കുടുംബശ്രീ സംസ്ഥാന മിഷനും ഐസിഎആർ കേന്ദ്ര കിഴങ്ങ് വിള ഗവേഷണകേന്ദ്രവും നടത്തുന്ന സംസ്ഥാനതല കാർഷിക ഉപജീവന ത്രിദിന ശിൽപ്പശാല തിങ്കളാഴ്ച ആരംഭിക്കും.  കാർഷിക മേഖലയിലെ ഉപജീവന സാധ്യതകൾ പുനരുജ്ജീവിപ്പിക്കാനാണ്‌ കുടുംബശ്രീ ശിൽപ്പശാല നടത്തുന്നത്‌. സംരംഭകത്വ വികസനത്തിലൂന്നിയുള്ള പരിശീലന പരമ്പര അട്ടപ്പാടി ഷോളയൂർ നിർവാണ ഹോലിസ്റ്റിക് ലിവിങ്ങിൽ രാവിലെ 10ന് മന്ത്രി എം ബി രാജേഷ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും.  പരിപാടിയുടെ പോസ്റ്റർ ഞായറാഴ്ച മന്ത്രി പ്രകാശിപ്പിച്ചു. Read on deshabhimani.com

Related News