ഓണവിപണിയിൽ തമിഴ്‌നാട്ടിൽനിന്ന്‌ ഗുണനിലവാരമില്ലാത്ത പാൽകൊണ്ടുവന്ന്‌ വിൽക്കുന്നത്‌ തടയാൻ ക്ഷീര വികസന വകുപ്പിനുകീഴിൽ മീനാക്ഷിപുരത്തുള്ള പാൽ ഗുണനിലവാര പരിശോധനാ കേന്ദ്രത്തിൽ വിപുല സജ്ജീകരണം.

മീനാക്ഷിപുരത്ത് പരിശോധനയ്-ക്കായി പാൽ ശേഖരിക്കുന്നു


ചിറ്റൂർ  ഓണവിപണിയിൽ തമിഴ്‌നാട്ടിൽനിന്ന്‌ ഗുണനിലവാരമില്ലാത്ത പാൽകൊണ്ടുവന്ന്‌ വിൽക്കുന്നത്‌ തടയാൻ  ക്ഷീര വികസന വകുപ്പിനുകീഴിൽ മീനാക്ഷിപുരത്തുള്ള പാൽ ഗുണനിലവാര പരിശോധനാ കേന്ദ്രത്തിൽ വിപുല സജ്ജീകരണം. ഇവിടെ പാലിന്റെ പരിശോധന കർശനമാക്കി. തമിഴ്നാട്ടിൽനിന്ന്‌ എത്തുന്ന വാഹനങ്ങളിലെ സാമ്പിൾ ശേഖരിച്ച്‌ ചെക്പോസ്റ്റിലെ ലാബിൽ പ്രാഥമിക പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കിയശേഷമേ കടത്തിവിടൂ. മായം കലർത്തിയതായി സംശയം തോന്നിയാൽ വാഹനങ്ങൾ തിരിച്ചയക്കുകയോ ഭക്ഷ്യസുരക്ഷാവകുപ്പിന് കൈമാറുകയോ ചെയ്യും.  സ്വന്തം ലേഖകൻ    2017 ജൂണിലാണ്‌ എൽഡിഎഫ്‌ സർക്കാർ മീനാക്ഷിപുരത്തെ പരിശോധനാകേന്ദ്രം ആരംഭിച്ചത്. കൊഴുപ്പ്, ഫോർമാലിൻ, നൈട്രിക് പെറേക്സൈസ് തുടങ്ങി പത്തിലധികം മായങ്ങളെ തിരിച്ചറിയാനുള്ള സംവിധാനമുണ്ട്‌. മൊബൈൽ ലാബും തയ്യാർ. ഭക്ഷ്യസുരക്ഷാ വകുപ്പും ഒപ്പമുണ്ട്‌.  ഓണം അടുത്തതോടെ പ്രതിദിനം ശരാശരി നാലുലക്ഷം ലിറ്റർ പാലാണ് തമിഴ്നാട്ടിൽനിന്ന്‌ മീനാക്ഷിപുരം വഴി കേരളത്തിലെത്തുന്നത്‌. തമിഴ്നാട്ടിൽ പാലിന്‌ വില കുറവായതിനാൽ കേരളത്തിലെ കമ്പനികൾ അവിടെനിന്ന്‌ പാൽ ശേഖരിച്ചാണ് വിൽക്കുന്നത്‌. അതിർത്തി പ്രദേശങ്ങളിൽ കൂടുതൽ പരിശോധനാ കേന്ദ്രങ്ങൾ ആരംഭിക്കാനും നീക്കമുണ്ട്. Read on deshabhimani.com

Related News