അമ്പമ്പോ...വെള്ളമുളകേ...

ഓണ വിപണിയിൽ താരമായ വെള്ള മുളക്


കൊല്ലങ്കോട്   ഓണവിപണിയിൽ ഇപ്പോൾ വെള്ളമുളകാണ്‌ താരം. ഉൽപ്പാദനം കുറഞ്ഞ്‌ ആവശ്യക്കാർ ഏറിയതോടെ വില ഉയർന്നു. കിലോയ്‌ക്ക്‌ 150ൽനിന്ന്‌ 300ലേക്കാണ്‌ ചാട്ടം.  പൊതുവിപണിയിൽ 300 രൂപയും നെന്മാറ, വിത്തനശേരി വിഎഫ്പിസികെയിൽ 250 രൂപയുമാണ്‌. വിത്തനശേരി, കണ്ണോട്, എടക്കംപാടം എന്നീ പ്രദേശങ്ങളിലാണ്‌ പ്രധാനമായും കൃഷിയുള്ളത്‌. പച്ചമുളക് ചെടികളേക്കാൾ പരിചരണം ആവശ്യമായതിനാൽ വെള്ളമുളകിന്റെ ഉൽപ്പാദനം കുറവാണ്. വില കൂടിയതോടെ ഓണത്തിന് മുന്നോടിയായി മുഴുവൻ മുളകും വിപണിയിൽ എത്തിക്കുന്ന തിരക്കിലാണ്‌ കർഷകർ. Read on deshabhimani.com

Related News