ഇനി അവധിക്കാലം
പാലക്കാട് പരീക്ഷയും വിദ്യാലയങ്ങളിലെ ഓണാഘോഷവും കഴിഞ്ഞു. ഇനി വീട്ടിലും ബന്ധുവീടുകളിലും ഓണാഘോഷം. ഓണപ്പരീക്ഷ വെള്ളിയാഴ്‌ച പൂർത്തിയായി. ഓണാവധിക്കുമുമ്പുള്ള അവസാന പ്രവൃത്തിദിനത്തിൽ സ്‌കൂളുകളിൽ പൂക്കള മത്സരവും തിരുവാതിരയും ഓണപ്പാട്ടും കളികളുമായി ഓണം കളറായി. ഓണസദ്യയും പായസവിതരണവും ഉണ്ടായി. ഇനി 23നാണ് സ്കൂളുകൾ തുറക്കുക. പട്ടുപാവാടയും ബ്ലൗസും സാരി എന്നിവ ധരിച്ച് പെൺകുട്ടികളും മുണ്ടും ഷർട്ടുമിട്ട് ആൺകുട്ടികളും എത്തിയത് ആഘോഷം കളർഫുള്ളാക്കി. പുലികളിയും മാവേലിവേഷവുമൊക്കെയുണ്ടായി. കാലത്തിനൊത്ത് ഓണാഘോഷത്തിൽ മാറ്റങ്ങളുമുണ്ട്. ഓണപ്പാട്ടും വഞ്ചിപ്പാട്ടുമൊന്നുമല്ല, ന്യൂജെൻ വൈബിന് ചേരുന്ന അടിപൊടി പാട്ടുകളും ഡിജെയും സിനിമാറ്റിക് ഡാൻസുമൊക്കെയായാണ് ആഘോഷം തിമിർത്തത്. കോളേജുകളിലും നിരവധി സ്‌കൂളുകളിലും വ്യാഴാഴ്‌ചയായിരുന്നൂ ആഘോഷം. വിപുലമായി സംഘടിപ്പിച്ചവരാണ് വെള്ളിയാഴ്‌ച ആഘോഷിച്ചത്. Read on deshabhimani.com