വി ടി ഭട്ടതിരിപ്പാട്‌ സാംസ്-കാരിക സമുച്ചയത്തിൽ 
സ്ത്രീകൾക്കായി കലാഗ്രാമം ഒരുക്കണം

വനിതാ സാഹിതി ജില്ലാ സമ്മേളനം എഴുത്തുകാരി എം ബി മിനി ഉദ്ഘാടനം ചെയ്യുന്നു


പാലക്കാട്‌ വി ടി ഭട്ടതിരിപ്പാടിന്റെ സ്മരണാർഥം നിർമിക്കുന്ന സാംസ്കാരിക സമുച്ചയത്തിൽ സ്ത്രീകൾക്കായി കലാഗ്രാമം ഒരുക്കണമെന്ന് വനിതാ സാഹിതി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജോസഫ് മുണ്ടശേരി പുരസ്കാര ജേതാവ് എം ബി മിനി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. പി സി ഏലിയാമ്മ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബിനുമോൾ, ജില്ലാ പഞ്ചായത്ത് അംഗം എം പത്മിനി, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ട്രഷറർ ടി ആർ അജയൻ, ജില്ലാ പ്രസിഡന്റ്‌ ഡോ. സി പി ചിത്രഭാനു, ജില്ലാ സെക്രട്ടറി ആർ ശാന്തകുമാരൻ, വനിതാ സാഹിതി സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ. സി പി ചിത്ര, കെ സുമംഗല , ഡോ. സുനിത ഗണേഷ്, കെ സന്ധ്യ, എം എൻ ലതാദേവി എന്നിവർ സംസാരിച്ചു. ചടങ്ങിൽ എം ബി മിനിയെ ആദരിച്ചു.   ഭാരവാഹികൾ: കെ സന്ധ്യ (പ്രസിഡന്റ്‌), എം എൻ ലതാദേവി (സെക്രട്ടറി), കെ രേണുകാദേവി (ട്രഷറർ).   Read on deshabhimani.com

Related News