കലിക്കറ്റ്‌ സര്‍വകലാശാല ഇന്റര്‍സോണ്‍ 
ഫുട്ബോള്‍ മീറ്റ് ഇന്ന്‌ തുടങ്ങും

ഇന്റര്‍ സോണ്‍ ഫുട്ബോള്‍ മത്സരം ആരംഭിക്കുന്ന ശ്രീകൃഷ്ണ കോളേജ് ​ഗ്രൗണ്ട് അവസാന സജ്ജീകരണത്തില്‍


​ഗുരുവായൂർ   കലിക്കറ്റ്‌ സർവകലാശാല ഇന്റർസോൺ ഫുട്ബോൾ മീറ്റ്‌ വ്യാഴാഴ്‌ച ആരംഭിക്കും. രാവിലെ 9ന്  ​ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ ഉദ്ഘാടനം ചെയ്യും. സർവകലാശാല കായിക വിഭാ​ഗം  ഡയറക്ടർ ഡോ. വി പി സക്കീർ ഹുസൈൻ മുഖ്യാതിഥിയാകും. വിവിധ സോണുകളിൽ വിജയികളായ 16 കോളേജുകൾ  മീറ്റിൽ പങ്കെടുക്കും.   ഉദ്ഘാടന മത്സരത്തിൽ ദേവ​ഗിരി സെന്റ് ജോസഫ്സ്‌ കോളേജും  പാലക്കാട് ഗവ. വിക്ടോറിയ കോളേജും  ഏറ്റുമുട്ടും. ശ്രീകൃഷ്ണ കോളേജ്, എംഇഎസ് മമ്പാട് എന്നിവർ തമ്മിലാണ്  രണ്ടാം മത്സരം. പകൽ രണ്ടിന് തൃശൂർ കേരളവർമ കോളേജും താണിക്കൽ എംഐസി കോളേജും ഏറ്റുമുട്ടും. വൈകിട്ട് നാല്‌  മണ്ണാർക്കാട് എംഇഎസ് കോളേജും  മുക്കം എംഎഎംഒ എന്നിവർ തമ്മിലാണ് മത്സരം.    മത്സരത്തിനായി ശ്രീകൃഷ്ണ കോളേജും  ​ഗ്രൗണ്ടും ഒരുങ്ങി. മികച്ച സകര്യങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഗ്രൗണ്ട്   സജ്ജമാക്കി. റഫറിയിങ്ങും മറ്റും കുറ്റമറ്റതാക്കാൻ വി​ദ​ഗ്‌ധ സംഘത്തെയാണ് നിയോ​ഗിച്ചിരിക്കുന്നത്. ഒല്ലൂർ തൈക്കാട്ടുശേരി വൈദ്യരത്നം ആശുപത്രിയുടെ സ്പോർട്സ് തെറാപ്പിസംഘം, മെഡിക്കൽ സംഘം,  കൂനമുച്ചി സഹകരണ ബാങ്കിന്റെ ആംബുലൻസ് എന്നിവ കളിനടക്കുന്ന മുഴുവൻ സമയവും സജ്ജരായിരിക്കും. വളണ്ടിയർമാരുടെ സേവനവും മുഴുവൻ സമയം ഏർപ്പെടുത്തിയിട്ടുണ്ട്.   Read on deshabhimani.com

Related News