ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ചയാൾ പിടിയിൽ

എം കെ ഷാഹുൽ ഹമീദ്


ഷൊർണൂർ ട്രെയിൻ യാത്രക്കാരിയുടെ കഴുത്തിൽനിന്ന് ഒരുപവന്റെ മാല മോഷ്ടിച്ചയാൾ അറസ്‌റ്റിൽ. വല്ലപ്പുഴ കുറുവട്ടൂർ താഴത്തേതിൽ വീട്ടിൽ എം കെ ഷാഹുൽ ഹമീദാണ്‌ (43) പിടിയിലായത്. ബുധൻ പകൽ 11.20ന്‌ കുലുക്കല്ലൂരിൽ ഷൊർണൂർ–-നിലമ്പൂർ ട്രെയിൻ നിർത്തിയപ്പോൾ നിലമ്പൂർ പുത്തൻപുരയ്ക്കൽ സാനിയുടെ മാലയാണ്‌ കവർന്നത്‌.  ചികിത്സയിലുള്ള അമ്മയെ കാണാൻ നിലമ്പൂരിൽനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്നു ഇവർ. മോഷ്ടാവ്‌ പിന്നിൽനിന്ന് മാല പൊട്ടിച്ച്‌ ഓടി. ഷൊർണൂർ റെയിൽവേ പൊലീസ്‌ നടത്തിയ അന്വേഷണത്തിൽ ചെർപ്പുളശേരിയിലെ ധനകാര്യ സ്ഥാപനത്തിൽ പ്രതി മാല പണയംവയ്ക്കാൻ എത്തിയതായി വിവരം കിട്ടി. പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാളുടെ പക്കൽനിന്ന്‌ മോഷ്ടിച്ച അഞ്ചുഗ്രാം സ്വർണം കണ്ടെടുത്തു.  ചേലക്കര, ചെറുതുരുത്തി, ഷൊർണൂർ, കോഴിക്കോട് സ്റ്റേഷനുകളിലായി ഏഴു കേസുണ്ട്. റെയിൽവേ പൊലീസ് എസ്ഐ അനിൽ മാത്യു, ബാബു, നിഷാദ് മജീദ്, ആർപിഎഫ് ക്രൈം ഇന്റലിജൻസ് എഎസ്ഐ കെ എം ഷിജു, സ്ക്വാഡ് അംഗങ്ങളായ എം ബൈജു, പി കെ പ്രവീൺ, ഒ പി ബാബു എന്നിവരായിരുന്നു അന്വേഷകസംഘം. പ്രതിയെ റിമാൻഡ് ചെയ്തു.   Read on deshabhimani.com

Related News