ദേശാഭിമാനി ജീവനക്കാരൻ 
വി ദേവനാരായണൻ നിര്യാതനായി



പാലക്കാട്‌ ദേശാഭിമാനി സീനിയർ ഇകെബി ഓപ്പറേറ്റർ‌ പിരായിരി നെല്ലിപ്പറമ്പ് എളേടത്ത്‌ മനയിൽ വി ദേവനാരായണൻ (51) നിര്യാതനായി. ഞായറാഴ്‌ച രാത്രി 10.30ന്‌ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. സംസ്‌കാരം പിന്നീട്‌. 21 വർഷമായി ദേശാഭിമാനിയിൽ ജോലിചെയ്യുന്നു. ഭാര്യ: പി എൻ ഗിരിജ (ആർഡി ഏജന്റ്‌). മക്കൾ: ആര്യ (രണ്ടാം വർഷ ബികോം വിദ്യാർഥിനി, അണ്ണാമലൈ സർവകലാശാല), നകുലൻ (10–-ാം ക്ലാസ്‌ വിദ്യാർഥി, കോട്ടായി ജിഎച്ച്‌എസ്‌എസ്‌). അച്ഛൻ: പരേതനായ വാമനൻ നമ്പൂതിരി. അമ്മ: ശാരദ. സഹോദരൻ: മധു(കേറ്ററിങ്‌).  തൃശൂർ, കോഴിക്കോട്‌, കണ്ണൂർ, ആലപ്പുഴ ദേശാഭിമാനി യൂണിറ്റുകളിലും പ്രവർത്തിച്ച ദേവനാരായണൻ ഇടക്കാലത്ത്‌ ഫോട്ടാഗ്രാഫറായും ജോലി ചെയ്‌തിട്ടുണ്ട്‌. പ്രകൃതി സൗഹൃദ ഫോട്ടോഗ്രഫിക്ക്‌ ഓയിസ്‌ക ഇന്റർനാഷണൽ പുരസ്‌കാരം ലഭിച്ചു. സിപിഐ എം ദേശാഭിമാനി എഡിറ്റോറിയൽ ബ്രാഞ്ചംഗമാണ്‌. പാലക്കാട്‌ കോ–- ഓപ്പറേറ്റീവ്‌ അർബൻ ബാങ്ക് മുൻ‌ ഡയറക്ടറും ആയിരുന്നു. Read on deshabhimani.com

Related News