ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു

ഡിവൈഎഫ്ഐ പട്ടാമ്പി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് സംസ്ഥാനകമ്മിറ്റി അംഗം പി വി രതീഷ് 
ഉദ്ഘാടനം ചെയ്യുന്നു


പാലക്കാട്‌ ഭഗത്‌സിങ്ങിനെതിരായ ജമാഅത്തെ ഇസ്ലാമി പരാമർശത്തിനെതിരെ ഡിവൈഎഫ്‌ഐ ജില്ലയിലെ മുഴുവൻ ബ്ലോക്ക് കേന്ദ്രങ്ങളിലും പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. മണ്ണാർക്കാട് ബ്ലോക്കിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ ഉദ്ഘാടനം ചെയ്തു.  ചിറ്റൂരിൽ ജില്ലാ പ്രസിഡന്റ് ആർ ജയദേവനും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി വി രതീഷ്‌, എസ് ഷക്കീർ എന്നിവർ പട്ടാമ്പി, വടക്കഞ്ചേരി എന്നിവിടങ്ങളിലും കൊപ്പത്ത്‌ സിപിഐ എം പട്ടാമ്പി ഏരിയ കമ്മിറ്റി അംഗം ടി ഷാജിയും പെരുവെമ്പിൽ ഡിവൈഎഫ്‌ഐ പുതുശേരി ബ്ലോക്ക്‌ സെക്രട്ടറി ആർ മിഥുനും ഉദ്ഘാടനം ചെയ്തു.     Read on deshabhimani.com

Related News