ബഡ്സ് ഫെസ്റ്റ് ഇന്ന്
പാലക്കാട് കുടുംബശ്രീ മിഷന്റെ പിന്തുണയോടെ ജില്ലയിലെ 33 ബഡ്സ് സ്കൂളുകളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ബഡ്സ് ഫെസ്റ്റ് ‘ഇന്നസെൻസ്' ഞായറാഴ്ച ധോണി ലീഡ് കോളേജിൽ നടക്കും. രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ ഉദ്ഘാടനം ചെയ്യും. പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡന്റ് പി ആർ ബിന്ദു അധ്യക്ഷയാകും. സമാപന സമ്മേളനം വൈകിട്ട് ആറിന് എ പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ബിജോയ് അധ്യക്ഷനാകും. Read on deshabhimani.com