ജില്ലാ ഉദ്‌ഘാടനം നാളെ ലെക്കിടിയിൽ



  പാലക്കാട്‌ ലഹരിയെന്ന സാമൂഹ്യവിപത്തിനെതിരെ പ്രതിരോധം തീർക്കാൻ ദേശാഭിമാനിയും എക്‌സൈസ്‌ വകുപ്പും കൈകോർക്കുന്നു. ‘അറിവാണ്‌ ലഹരി’ പരിപാടിയുടെ ജില്ലാ ഉദ്‌ഘാടനം വ്യാഴാഴ്‌ച ലെക്കിടി ജവഹർലാൽ കോളേജ്‌ ഓഫ്‌ എൻജിനിയറിങ് ആൻഡ്‌ ടെക്‌നോളജിയിൽ പകൽ 12ന്‌ മന്ത്രി എം ബി രാജേഷ്‌ നിർവഹിക്കും. ഡെപ്യൂട്ടി എക്‌സൈസ്‌ കമീഷണർ എം രാകേഷ്‌ മുഖ്യപ്രഭാഷണം നടത്തും. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ വിദ്യാർഥികളെ ബോധ്യപ്പെടുത്തുകയാണ്‌ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. മദ്യം, മയക്കുമരുന്ന്‌, കഞ്ചാവ്‌, പുകയില ഉൽപ്പന്നങ്ങൾ തുടങ്ങി ജീവിതത്തിന്റെ താളംതെറ്റിക്കുന്ന ലഹരികളിൽനിന്ന്‌ എങ്ങനെ മാറിനിൽക്കാം എന്നതുസംബന്ധിച്ച്‌ വിദഗ്‌ധർ ക്ലാസെടുക്കും. വായന, കളികൾ, കലകൾ, പഠനം തുടങ്ങിയവ എങ്ങനെ ലഹരിയാക്കാമെന്ന സന്ദേശംകൂടിയാണ്‌ വിദ്യാർഥികൾക്ക്‌ പകർന്നുനൽകുന്നത്‌.  സ്കൂളുകളിലെ ലഹരിവിരുദ്ധ ക്ലബ്ബുകളും എസ്‌പിസിയും അക്ഷരമുറ്റം ക്ലബ്ബുകളും തുടർ പ്രവർത്തനങ്ങൾ ഏറ്റെടുത്ത്‌ നാടിനെ ലഹരി മുക്തമാക്കാനുള്ള യജ്ഞത്തിൽ പങ്കാളികളാകും. നെഹ്‌റു ഗ്രൂപ്പ്‌ ഓഫ്‌ ഇൻസ്‌റ്റിറ്റ്യൂഷൻസ്‌, കണ്ണാടി സർവീസ്‌ കോ–-ഓപ്പറേറ്റീവ്‌ ബാങ്ക്‌, സൂര്യ ഗോൾഡ്‌ ലോൺ എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ്‌ ക്യാമ്പയിൻ നടപ്പാക്കുന്നത്‌.   Read on deshabhimani.com

Related News