അധ്യാപകരും ജീവനക്കാരും പ്രതിഷേധിച്ചു
പാലക്കാട് കേരളത്തോടുള്ള റെയിൽവേ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റി ഒലവക്കോട് റെയിൽവേ സ്റ്റേഷനുമുന്നിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ് ബി രാജു ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് കെ അജില അധ്യക്ഷയായി. എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി കെ മഹേഷ്, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ സന്തോഷ് കുമാർ, കെജിഎൻഎ സംസ്ഥാന കമ്മിറ്റി അംഗം ആർ സുരേഷ്, കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗം പി സെയ്‌തലവി, കെ രാജു എന്നിവർ സംസാരിച്ചു. റെയിൽവേ യാത്രാ ദുരിതം പരിഹരിക്കുക, വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക, റിസർവേഷൻ കംപാർട്ട്മെന്റുകൾ വർധിപ്പിക്കുക, സീസൺ ടിക്കറ്റ് യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. Read on deshabhimani.com