ഞാറ്റടി ഇവിടെ തയ്യാർ

ആലത്തൂർ വിത്തുൽപ്പാദന കേന്ദ്രത്തിൽ ഞാറ്റടി തയ്യാറാക്കി നൽകുന്ന പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ ഉദ്ഘാടനം ചെയ്യുന്നു


ആലത്തൂർ കർഷകർക്കായി ഞാറ്റടി സർക്കാർ ഫാമിൽനിന്നും.  ആലത്തൂർ സംസ്ഥാന വിത്തുൽപ്പാദനകേന്ദ്രത്തിൽ  ഞാറ്റടി തയ്യാറാക്കി നൽകുന്ന പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റേതാണ്‌ പദ്ധതി.  ജില്ലാപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സി കെ ചാമുണ്ണി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, ആലത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രൻ പരുവക്കൽ, പ്രിൻസിപ്പൽ കൃഷി ഓഫീസർ പി സിന്ധുദേവി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എസ് അറുമുഖപ്രസാദ്‌, സീഡ് ഫാം കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം വി രശ്മി, ആലത്തൂർ കൃഷി ഓഫീസർ കെ ശ്രുതി, ശശിധരൻ പൂങ്ങോട്, സുഗേഷ് ബേബി, കൃഷി അസിസ്റ്റന്റ് പി സിജോ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News