സംസ്ഥാന സ്കൂൾ റോളർ സ്‌കേറ്റിങ്‌ ചാമ്പ്യൻഷിപ്‌ തുടങ്ങി

വിജയക്കുതിപ്പ്... സംസ്ഥാന സ്കൂൾ റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ സീനിയർ ആൺകുട്ടികളുടെ റോഡ് ഇൻലൈൻ വൺ ലാപ്പിൽ പാലക്കാട് കണ്ണാടി എച്ച്എസ്എസിലെ അനിരുദ്ധൻ വിനോദ് വിജയത്തിലേക്ക് കുതിക്കുന്നു


പാലക്കാട്‌ സംസ്ഥാന സ്കൂൾ റോളർ സ്‌കേറ്റിങ്‌ ചാമ്പ്യൻഷിപ്പിന്‌ പാലക്കാട്‌ തുടക്കമായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ബിനുമോൾ ഉദ്‌ഘാടനം ചെയ്തു.  ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിവസം രാവിലെ ആറിന്‌ സ്‌റ്റേഡിയം ബസ്‌സ്റ്റാൻഡിന്‌ സമീപത്തെ റോഡിൽ സീനിയർ ആൺകുട്ടികളുടെയും സീനിയർ പെൺകുട്ടികളുടെയും റോഡ്‌ ഇൻലൈൻ, റോഡ്‌ ക്വാഡ്‌ മത്സരങ്ങൾ നടന്നു. തുടർന്ന്‌ കണ്ണാടി തരുവക്കുറുശി യാർസ്‌ റോളർ സ്‌കേറ്റിങ്‌ റിങ്ങിൽ  സീനിയർ ആൺകുട്ടികളുടെയും സീനിയർ പെൺകുട്ടികളുടെയും റിങ്‌ 2,4 (1000 
മീറ്റർ)  മത്സരങ്ങളും സംഘടിപ്പിച്ചു.  ബുധൻ രാവിലെ ആറുമുതൽ യാർസ്‌ റോളർ സ്‌കേറ്റിങ്‌ റിങ്ങിൽ രാവിലെ ആറിന്‌ റിങ്‌ 1, 3 (500മീറ്റർ) സീനിയർ ആൺകുട്ടികളുടെയും സീനിയർ പെൺകുട്ടികളുടെയും മത്സരം നടത്തും. Read on deshabhimani.com

Related News