ഇരുമ്പകച്ചോലയിൽ 2 ആടുകളെ പുലിപിടിച്ചു
മണ്ണാർക്കാട് കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഇരുമ്പകച്ചോലയിൽ വീടിനുസമീപത്തെ കൂട്ടിൽ കെട്ടിയിരുന്ന രണ്ട് ആടുകളെ പുലികൊന്നു. ഞായർ പുലർച്ചെ 1.45നാണ് സംഭവം. ഇരുമ്പകച്ചോല നല്ലുക്കുന്നേൽ ബെന്നിയുടെ ആടുകളെയാണ് പുലി കൊന്നത്. ശബ്ദംകേട്ട് പുറത്തിറങ്ങിയ ബെന്നിയും ഭാര്യയും പുലിയെ കണ്ടു. ശബ്ദമുണ്ടാക്കിയതോടെ പുലി ഓടിമറഞ്ഞു. പ്രദേശത്ത് ഏതാനും ദിവസങ്ങൾക്കുമുമ്പ് വളർത്തുനായയെ പുലിപിടിച്ചിരുന്നു. പ്രദേശത്തെ ടാപ്പിങ് തൊഴിലാളികളും പുലിയെ കണ്ടു. ഇവിടെ വനംവകുപ്പ് നിരീക്ഷണ കാമറ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. Read on deshabhimani.com