മാലിന്യസംസ്‌കരണം എല്ലാവരുടെയും ഉത്തരവാദിത്വം: മന്ത്രി

‘ഇനി ഞാനൊഴുകട്ടെ’ ജനകീയ ക്യാമ്പയിൻ മൂന്നാംഘട്ടം സംസ്ഥാനതല ഉദ്ഘാടനം തൃത്താല കണ്ണനൂർ തോട് പരിസരത്ത് മന്ത്രി എം ബി രാജേഷ്‌ നിർവഹിക്കുന്നു


കൂറ്റനാട് മാലിന്യം വലിച്ചെറിയൽ ജനങ്ങളുടെ അവകാശവും അവ വൃത്തിയാക്കൽ സർക്കാരിന്റെ ഉത്തരവാദിത്വവുമാണെന്ന മനോഭാവം മാറണമെന്ന്‌ മന്ത്രി എം ബി രാജേഷ്‌. മാലിന്യസംസ്‌കരണത്തെ കേട്ട മാത്രയിൽ ചിലർ എതിർക്കുകയാണ്‌. ഹരിതകർമ സേനയ്‌ക്ക് 50 രൂപ നൽകുന്നതിനുവരെ എതിർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ഇനി ഞാനൊഴുകട്ടെ’ ജനകീയ ക്യാമ്പയിൻ മൂന്നാംഘട്ടം - സംസ്ഥാനതല ഉദ്ഘാടനം തൃത്താല  പഞ്ചായത്തിലെ കണ്ണനൂർ തോട് പരിസരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു  മന്ത്രി.  മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ ഖരമാലിന്യ സംസ്‌കരണംമാത്രം സാധ്യമായാൽ പോര, ജലാശയങ്ങൾ കൂടി വൃത്തിയാകണം. നമ്മുടെ പല നീർച്ചാലുകളും ഒഴുകാൻ പറ്റാത്തവിധം മാലിന്യ നിബിഡമാണ്. തിരുവനന്തപുരത്തെ ആമയിഴഞ്ചാൻതോട് ഉദാഹരണം. മാലിന്യ സംസ്‌കരണത്തിൽ സുൽത്താൻബത്തേരി മാതൃകയാണെന്നും മന്ത്രി പറഞ്ഞു. ശുചിത്വകേരളം സുസ്ഥിരകേരളം എന്ന ലക്ഷ്യത്തോടെ മാലിന്യമുക്ത നവകേരളം യാഥാർഥ്യമാക്കാനുള്ള ജനകീയ ക്യാമ്പയിനാണിത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെയും ഏജൻസികളെയും ഏകോപിപ്പിച്ചാണ്‌  ആസൂത്രണം. ക്യാമ്പയിന്റെ പ്രധാന ലക്ഷ്യമായ നീർച്ചാലുകളുടെ ശുചീകരണവും വീണ്ടെടുപ്പുമാണ്‌ മൂന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വി പി റജീന അധ്യക്ഷയായി. നവകേരളം കർമപദ്ധതി സംസ്ഥാന പ്രോഗ്രാം കോ–-ഓർഡിനേറ്റർ ആർ വി സതീഷ്  ‘ഇനി ഞാനൊഴുകട്ടെ’ ക്യാമ്പയിൻ വിശദീകരിച്ചു.  കില എംജിഎൻആർഇജിഎസ് ഡയറക്ടർ ജനറൽ എ നിസാമുദ്ദീൻ  ബ്രോഷർ പ്രകാശിപ്പിച്ചു.   നവകേരളം കർമപദ്ധതി ജില്ലാ- കോ–-ഓർഡിനേറ്റർ പി സെയ്‌തലവി റിപ്പോർട്ട്‌ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി കെ ജയ, ഷറഫുദ്ദീൻ കളത്തിൽ, കെ മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അനു വിനോദ്, കമ്മുക്കുട്ടി എടത്തോൾ, വി പി ഷാനിബ, തൃത്താല പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ പി ശ്രീനിവാസൻ , തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം കുബറ ഷാജഹാൻ, തദ്ദേശഭരണ വകുപ്പ് ഡയറക്ടർ എം കെ ഉഷ, എംജിഎൻആർഇജിഎസ്‌ ജോയിന്റ്‌ പ്രോഗ്രാം കോ–-ഓർഡിനേറ്റർ ടി എസ് ശുഭ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി കെ ചന്ദ്രൻ, ഏരിയ സെക്രട്ടറി ടി പി മുഹമ്മദ്‌ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News