സിപിഐ എം കൊല്ലങ്കോട് ഏരിയ സമ്മേളനത്തിന് തുടക്കമായി
നെന്മാറ സിപിഐ എം കൊല്ലങ്കോട് ഏരിയ സമ്മേളനത്തിന് കെ കുട്ടുമണി നഗറിൽ (വല്ലങ്ങി വിത്തനശേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം) തുടക്കമായി. മുതിർന്ന അംഗം ആർ ചിന്നക്കുട്ടൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്‌ഘാടനം ചെയ്‌തു. കെ കണ്ണനുണ്ണി താൽക്കാലിക അധ്യക്ഷനായി. കെ രമാധരൻ രക്തസാക്ഷി പ്രമേയവും എം സലീം അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ കെ ബാബു സ്വാഗതം പറഞ്ഞു. കെ ശിവരാമൻ, പി എസ് പ്രമീള, യു അസീസ്, കെ കണ്ണനുണ്ണി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. വിവിധ കമ്മിറ്റികളെയും തെരഞ്ഞെടുത്തു. ഏരിയ സെക്രട്ടറി കെ പ്രേമൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എൻ എൻ കൃഷ്‌ണദാസ്, സി കെ രാജേന്ദ്രൻ, കെ എസ് സലീഖ, ജില്ലാ സെക്രട്ടറിയറ്റംഗം വി ചെന്താമരാക്ഷൻ എന്നിവർ പങ്കെടുക്കുന്നു. ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 154 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ചൊവ്വ പകൽ മൂന്നിന് വല്ലങ്ങി തണ്ണിയപ്പൻകുളം പരിസരത്തുനിന്ന് റെഡ് വളന്റിയർമാർച്ചും ബഹുജനറാലിയും ആരംഭിക്കും. കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (നെന്മാറ ഇ എം എസ് പാർക്ക് മൈതാനം) പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ ഉദ്ഘാടനം ചെയ്യും. Read on deshabhimani.com