നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
പാലക്കാട് എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനത്തിന് നാടെങ്ങും വിപുലമായ ആഘോഷം. കലാപരിപാടികൾ അവതരിപ്പിച്ചും മധുരം വിതരണം ചെയ്‌തുമായിരുന്നു ആഘോഷം. പാലക്കാട് ജില്ലാ കോടതി സമുച്ചയത്തിൽ പാലക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റ് എം എസ് രൂപേഷ് പതാക ഉയർത്തി. ജില്ലാ സെഷൻസ് ജഡ്ജി അനന്തകൃഷ്ണ നവഡ സ്വാതന്ത്ര്യദിന സന്ദേശം നൽകി. അകത്തേത്തറ ശബരി ആശ്രമത്തിൽ സെക്രട്ടറി ടി ദേവൻ പതാക ഉയർത്തി. ഒറ്റപ്പാലം റവന്യൂ ഡിവിഷൻ ആസ്ഥാനത്ത് സബ് കലക്ടർ ഡോ. മിഥുൻ പ്രേംരാജ് ദേശീയ പതാക ഉയർത്തി. ഒറ്റപ്പാലം നഗരസഭയിൽ ചെയർപേഴ്സൺ കെ ജാനകീദേവി, ഷൊർണൂർ നഗരസഭയിൽ ചെയർമാൻ എം കെ ജയപ്രകാശ്, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ്, വാണിയംകുളം പഞ്ചായത്തിൽ പ്രസിഡന്റ് കെ ഗംഗാധരൻ, അനങ്ങനടി പഞ്ചായത്തിൽ പ്രസിഡന്റ് പി ചന്ദ്രൻ, അമ്പലപ്പാറ പഞ്ചായത്തിൽ പി വിജയലക്ഷ്മി, ലെക്കിടി പേരൂർ പഞ്ചായത്തിൽ കെ സുരേഷ്, മണ്ണൂർ പഞ്ചായത്തിൽ എസ് അനിത എന്നിവർ പതാക ഉയർത്തി. പി കെ സുധാകരൻ ഒറ്റപ്പാലം താലൂക്ക് പബ്ലിക് ലൈബ്രറിയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി വിജയൻ, ഒറ്റപ്പാലം കോ–- ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ ബാങ്ക് ചെയർമാൻ യു രാജഗോപാൽ, വാണിയംകുളം പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഡോ.ആർ സി കൃഷ്ണകുമാർ എന്നിവരും പതാക ഉയർത്തി. പേരൂർ എഎസ്ബി സ്കൂളിൽ പ്രധാനാധ്യാപിക ടി പ്രീതി, കുഞ്ചൻ സ്മാരക വായനശാലയിൽ പ്രസിഡന്റ് എ ആർ രാജേഷ്, മുളഞ്ഞൂർ സ്കൂളിൽ പഞ്ചായത്ത് അംഗം കെ ഉണ്ണികൃഷ്ണൻ, തോട്ടക്കര കൈരളി റസിഡൻസ് അസോസിയേഷനിൽ പ്രസിഡന്റ് ജയപ്രകാശ്, സെന്റ് ജോസഫ് ഫൊറോനാ ദേവാലയത്തിൽ ഫാ.സണ്ണി വാഴേപ്പറമ്പിൽ, ഒറ്റപ്പാലം വൈഎംസിഎ ഓഫീസിൽ സെക്രട്ടറി വി ടി ജയരാജ്, സൗത്ത് പനമണ്ണ പൊതുവായനശാലയിൽ നഗരസഭാ കൗൺസിലർ കെ സതീദേവി, കണ്ണിയംപുറം ലൈബ്രറി ആൻഡ് റീഡിങ് റൂമിൽ ലൈബ്രറി എക്സിക്യൂട്ടീവ് അംഗം പി കെ സതീശൻ എന്നിവർ പതാക ഉയർത്തി. ഒറ്റപ്പാലം മിനി സിവിൽ സ്റ്റേഷനിൽ ഒറ്റപ്പാലം ഭൂപരിഷ്കരണ പ്രത്യേക തഹസിൽദാർ വി കെ അബുബക്കർ പതാക ഉയർത്തി. കൂറ്റനാട് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റ് വി പി റജീന പതാക ഉയർത്തി. വൈസ് പ്രസിഡന്റ് പി ആര്‍ കുഞ്ഞുണ്ണി സംസാരിച്ചു. ആലൂർ യുവജന വായനശാലയിൽ കെ രമണൻ ഞാങ്ങാട്ടിരി ഉദ്‌ഘാടനം ചെയ്തു. വിവിധ വിഭാഗം കർഷകരെയും കരണപ്ര ശ്രീദുർഗ നാടൻകലാസംഘത്തെയും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി സത്യനാഥൻ ആദരിച്ചു. എ പി കുഞ്ഞപ്പ അധ്യക്ഷനായി. പട്ടാമ്പി സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസായ പി കെ രാജൻ സ്മാരകത്തിൽ ജില്ലാ കമ്മിറ്റി അംഗം എൻ പി വിനയകുമാർ പതാക ഉയർത്തി. മിനി സിവിൽസ്റ്റേഷനിൽ മുഹമ്മദ് മുഹസിൻ എംഎൽഎ പതാക ഉയർത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠൻ, തഹസിൽദാർ ടി ജി ബിന്ദു എന്നിവർ സംസാരിച്ചു. നഗരസഭയിൽ ചെയർപേഴ്സൺ ഒ ലക്ഷ്മിക്കുട്ടി പതാക ഉയർത്തി. വൈസ് ചെയർമാൻ ടി പി ഷാജി അധ്യക്ഷനായി. പട്ടാമ്പി സർവീസ് കോ-–-ഓപ്പറേറ്റീവ് ബാങ്കിൽ പ്രസിഡന്റ് എൻ പി വിനയകുമാർ പതാക ഉയർത്തി. സെക്രട്ടറി ഇൻ ചാർജ് വി പി സതീദേവി അധ്യക്ഷയായി. കൊപ്പം സർവീസ് കോ–--ഓപ്പറേറ്റീവ് ബാങ്കിൽ പ്രസിഡന്റ് എൻ പി രാമദാസ് പതാക ഉയർത്തി. ഡയറക്ടർ ടി പി ഗോപാലകൃഷ്ണൻ അധ്യക്ഷയായി. പരുതൂർ കോ–-ഓപ്പറേറ്റീവ് ബാങ്കിൽ വൈസ് പ്രസിഡന്റ് സി പി സുബ്രഹ്മണ്യൻ പതാക ഉയർത്തി. സെക്രട്ടറി വി ടി ചന്ദ്രിക അധ്യക്ഷയായി. പരുതൂർ ലൈബ്രറി ആൻഡ് റിക്രിയേഷൻ സെന്ററിൽ നിർവാഹക സമിതി അംഗം ഡോ. ചന്ദ്രശേഖരൻ പതാക ഉയർത്തി. എ പി ശശി അധ്യക്ഷനായി. പരുതൂർ ഗവ. എൽപി സ്കൂളിൽ പ്രധാനാധ്യാപിക സി സിന്ധുമോൾ പതാക ഉയർത്തി. പിടിഎ വൈസ് പ്രസിഡന്റ് പി രാജകുമാരൻ അധ്യക്ഷനായി. വിളയൂർ ഗവ. ഹൈസ്‌കൂളിൽ പ്രാധാനാധ്യാപിക ഇ നിഷ പതാക ഉയർത്തി. പിടിഎ പ്രസിഡന്റ് പി ഷറീഫ് അധ്യക്ഷനായി. കോയമ്പത്തൂർ കേരള ക്ലബ്ബിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. വൈസ് പ്രസിഡന്റ് കെ ദിനേഷ് കൊടിയുയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. Read on deshabhimani.com