ഫോറസ്റ്റ് ഡ്രൈവര്‍ കായികക്ഷമതാ പരീക്ഷ



പാലക്കാട്  ജില്ലയിലെ വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ (എൻസിഎഇ/ബി/ടി, എൻസിഎഎൽസി/ എഐ- കാറ്റഗറി നം. 700/2021, 703/2021 ) തസ്തികയിലേക്ക് അപേക്ഷിച്ചവർക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും കാസർകോട്‌ 17 നും പത്തനംതിട്ടയിൽ 21നും നടത്തും. ഉദ്യോഗാർഥികൾ തങ്ങളുടെ പ്രൊഫൈലിൽ ലഭ്യമാക്കിയ അഡ്മിഷൻ ടിക്കറ്റ്, ഒറിജിനൽ ഐഡി കാർഡ് എന്നിവ സഹിതം രാവിലെ 5.30 ന് മുമ്പായി അഡ്മിഷൻ ടിക്കറ്റിൽ നിർദേശിച്ചിരിക്കുന്ന സ്ഥലത്ത് എത്തണം. Read on deshabhimani.com

Related News