തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് 7 ലക്ഷം അപകട ഇന്‍ഷുറന്‍സ് പരിരക്ഷ
പാലക്കാട് നാളികേര വികസന ബോർഡിന്റെ കേര സുരക്ഷാ ഇൻഷുറൻസ് പദ്ധതി തെങ്ങുകയറ്റ തൊഴിലാളികൾക്കും നീരാ ടെക്നീഷ്യൻമാർക്കും പരമാവധി ഏഴുലക്ഷം രൂപവരെ അപകട ഇൻഷുറൻസ് പരിരക്ഷ നൽകും. അഞ്ച് ലക്ഷം രൂപയാണ് ഇൻഷുറൻസ് പരിരക്ഷയായി ഇതുവരെ നൽകിയത്. രണ്ട് ലക്ഷം രൂപവരെ ചികിത്സാ ചെലവിന് ധനസഹായം ലഭിക്കും. 18നും 65നും ഇടയിൽ പ്രായമുള്ള തെങ്ങുകയറ്റ തൊഴിലാളികൾക്കും നീരാ ടെക്നീഷ്യൻമാർക്കും ഒരുവർഷത്തേക്ക് ഗുണഭോക്തൃ വിഹിതമായ 239 രൂപ വാർഷിക പ്രീമിയമായടച്ച് ഇൻഷുറൻസ് പരിരക്ഷ നേടാം. നാളികേര വികസന ബോർഡിന്റെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് പദ്ധതി പ്രകാരം ആദ്യവർഷം സൗജന്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. വിവരങ്ങൾക്ക് നാളികേര വികസന ബോർഡിന്റെ www.coconutboard.gov.in എന്ന വെബ്‌സൈറ്റിലോ 04842377266 എന്ന നമ്പറിലോ ബന്ധപ്പെടുക. Read on deshabhimani.com