ബീന ആർ ചന്ദ്രനെ അനുമോദിച്ചു

സംസ്ഥാന ചലച്ചിത്ര അക്കാദമി അവാർഡ് നേടിയ ബീന ആർ ചന്ദ്രന് 
കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ് എം ആർ മഹേഷ‍്കുമാർ ഉപഹാരം നൽകുന്നു


പാലക്കാട്‌ സംസ്ഥാന ചലച്ചിത്ര അക്കാദമി അവാർഡ് നേടിയ ബീന ആർ ചന്ദ്രനെ കെഎസ്‌ടിഎ ജില്ലാ കമ്മിറ്റി അനുമോദിച്ചു. ജില്ലാ സെക്രട്ടറി എം ആർ മഹേഷ‍്കുമാർ ഉപഹാരം നൽകി.  സംസ്ഥാന നിർവാഹക സമിതി അംഗം കെ പ്രഭാകരൻ പൊന്നാടയണിയിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പ്രസാദ്, എം ഗീത, ഉപജില്ലാ സെക്രട്ടറി വി മനോജ്, ജില്ലാ നിർവാഹക സമിതി അംഗം പി എം വെങ്കിടേശ്വരൻ എന്നിവർ സംസാരിച്ചു.  കെഎസ്‌ടിഎ പട്ടാമ്പി ഉപജില്ലാ കമ്മിറ്റി അംഗമായ ബീന  മികച്ച ഇംഗ്ലീഷ് റിസോഴ്സ്പേഴ്സൺ കൂടിയാണ്‌. Read on deshabhimani.com

Related News