കരിമ്പയിൽ മരണമടഞ്ഞ വിദ്യാർഥിനികളുടെ വീട്ടിൽ മന്ത്രിയെത്തി
കല്ലടിക്കോട് കരിമ്പ പനയംപാടത്തുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർഥിനികളുടെ വീടുകൾ മന്ത്രി ജെ ചിഞ്ചുറാണി സന്ദർശിച്ചു. ചൊവ്വ ഉച്ചയോടെ വീടുകളിലെത്തിയ മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. സിപിഐ എം ലോക്കൽ സെക്രട്ടറി സി പി സജി, പി ജി വത്സൻ, പഞ്ചായത്ത് പ്രസിഡന്റ് പി എസ് രാമചന്ദ്രൻ, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മണികണ്ഠൻ പൊറ്റശേരി, സുമലത മോഹൻദാസ്, മണ്ഡലം സെക്രട്ടറി പി ചിന്നക്കുട്ടൻ, ലോക്കൽ സെക്രട്ടറി കെ രാധാകൃഷ്ണൻ, എം എം തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്തംഗം ഓമന രാമചന്ദ്രൻ, പഞ്ചായത്തംഗം അബ്ദുല്ലക്കുട്ടി, മഹിളാസംഘം പഞ്ചായത്ത് സെക്രട്ടറി ശ്രീജ എന്നിവർ ഒപ്പമുണ്ടായിരുന്നു. Read on deshabhimani.com