സ്കൂൾ ബസ് 
കനാലിലേക്ക് മറിഞ്ഞു

കാട്ടുശേരിയിൽ സ്കൂൾ ബസ് തോട്ടിലേക്ക് മറിഞ്ഞപ്പോൾ


ആലത്തൂർ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് 11 വിദ്യാർഥികൾക്കും ഡ്രൈവർക്കും പരിക്കേറ്റു. എഎസ്എംഎം എച്ച്‌എസ്‌എസിലെ ബസാണ്‌ വ്യാഴം വൈകിട്ട്‌ നാലോടെ അപകടത്തിൽപ്പെട്ടത്. കാട്ടുശേരി വാവോലിയിൽ നിയന്ത്രണംവിട്ട് ചേരാമംഗലം കനാലിലേക്ക് വീഴുകയായിരുന്നു. 24 വിദ്യാർഥികൾ ബസിലുണ്ടായിരുന്നു. ബസിന്റെ മുൻഭാഗത്തെ ചില്ലുകൾ തകർത്താണ്‌ വിദ്യാർഥികളെ പുറത്തെടുത്തത്‌. അപകടസമത്ത്‌ മഴ ഇല്ലാതിരുന്നതും സമീപത്തെ കർഷകത്തൊഴിലാളികളുടെ ഇടപെടലുമാണ് വൻ ദുരന്തം ഒഴിവാക്കിയത്. ബസ് ക്രെയിൻ ഉപയോഗിച്ച് പുറത്തെടുത്തു. റോഡിലെ കുഴിയിൽച്ചാടി നിയന്ത്രണംവിട്ടതാകാമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിഗമനം. ആലത്തൂർ ഡിവൈഎസ്‌പി എൻ മുരളീധരൻ, എസ്ഐ ആർ വിവേക് നാരായണൻ, തഹസിൽദാർ ടി ജയശ്രീ, ആലത്തൂർ പഞ്ചായത്ത് പ്രസിഡന്റ്‌ എ ഷൈനി എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. ആലത്തൂർ അഗ്‌നിരക്ഷാസേന അസിസ്റ്റന്റ്‌ സ്‌റ്റേഷൻ ഓഫീസർ പി സി സുനിൽകുമാർ, എസ്എഫ്ആർഒ വി ലിജികുമാർ, റെസ്ക്യൂ ഓഫീസർമാരായ എ പ്രമോദ്, ബി സജു, സി ദിനേഷ്, ഐ മുകേഷ്, എസ് സുദർശൻ, ഡ്രൈവർമാരായ ജി ദേവപ്രകാശ്, എസ് എൽ ആദർശ്, ഹോംഗാർഡുമാരായ എം മോഹൻ, വി പ്രബോദ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.  പരിക്കേറ്റവർ ചീകോട് പയ്യക്കുണ്ട് എസ് അശ്വിജിത്ത്, എരിമയൂർ തോട്ടുപാലം മുഹമ്മദ് സിനാൻ (ഇരുവരും അഞ്ചാം ക്ലാസ്‌), വാനൂർ ലക്ഷംവീട് തസ്ബിയ ഫാത്തിമ, അണക്കപ്പാറ മർകസിലെ എസ് ആദിൽ (ഇരുവരും ആറാംക്ലാസ്‌), വാനൂർ സ്വദേശികളായ അനുരാഗ്, പനങ്കാട്ടിൽ വീട്ടിൽ അനിൽകുമാർ (ഇരുവരും ഏഴാം ക്ലാസ്‌), വാനൂർ സ്വദേശി അൻവർ സാദത്ത്, മംഗലം മേലേപ്പറമ്പ് സിജിൻകുമാർ (ഇരുവരും എട്ടാം ക്ലാസ്‌), വാനൂർ സ്വദേശി ആരിഫ, അണയ്ക്കപ്പാറ സ്വദേശി അഹല്യ (ഇരുവരും ഒമ്പതാംക്ലാസ്‌), വാനൂർ സ്വദേശി എസ് മുഹമ്മദ് ഷിഹാൻ (പത്താം ക്ലാസ്‌), ഡ്രൈവർ ആലത്തൂർ പള്ളിപ്പറമ്പ് കെ മുഹമ്മദാലി. Read on deshabhimani.com

Related News