സ്വന്തം വാഹനത്തിലേറി 24 പേർ

ജില്ലാ പഞ്ചായത്തിന്റെ മുച്ചക്ര വാഹനം ലഭിച്ചവർ


പാലക്കാട്‌ ജില്ലാ പഞ്ചായത്ത് ‘സജീവ ചക്രങ്ങൾ പുതിയ വഴി പുതിയ പ്രയാണം' പദ്ധതിയിൽ ഉൾപ്പെടുത്തി 24 ഭിന്നശേഷിക്കാർക്ക് മുച്ചക്ര സ്‌കൂട്ടറുകൾ വിതരണം ചെയ്‌തു. സ്വതന്ത്രവും സ്വാധീനവുമുള്ള നീക്കത്തിനുള്ള അവസരം ഉറപ്പാക്കുക, സുരക്ഷിതവും സുഖകരവുമായ യാത്രാ അനുഭവം ഉറപ്പാക്കുക, ജോലിക്കു പോകുക, വ്യക്തിപരമായ ആവശ്യങ്ങൾ നിറവേറ്റുക എന്നിവ പരസഹായം കൂടാതെ എളുപ്പമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ്‌ പദ്ധതി നടപ്പാക്കിയത്‌.  സാമൂഹ്യനീതി  വകുപ്പിനായിരുന്നു നിർവഹണച്ചുമതല. 1.03 ലക്ഷം രൂപ ചെലവ് വരുന്നതാണ്‌ ഒരു സ്‌കൂട്ടർ. അഞ്ചു വനിതകൾ ഉൾപ്പെടെ 24 പേർ ഏറ്റുവാങ്ങി. 2023-–-24ൽ പഞ്ചായത്ത് തല ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടവർക്കായിരുന്നു വിതരണം.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബിനുമോൾ ഉദ്ഘാടനം ചെയ്‌തു. സ്ഥിരംസമിതി ചെയർപേഴ്‌സൺ അനിത പോൾസൺ അധ്യക്ഷയായി. അസി. കലക്ടർ മോഹനപ്രിയ മുഖ്യാതിഥിയായി. ജില്ലാ സാമൂഹ്യനീതി ഓഫീസർ സമീർ മച്ചിങ്ങൽ, ജില്ലാ പഞ്ചായത്ത്‌ അംഗം വി പി ഷാനിബ, ആർടിഒമാരായ ദിലീപ്, ജനിക്സ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി രാമൻകുട്ടി, അനിൽകുമാർ, സീനിയർ സൂപ്രണ്ട് പ്രകാശ്, പ്രതീഷ് നൂർജറ്റ്, ഷൗക്കത്തലി, വൈഷ്ണവ്, നീതു പ്രസാദ്, നീതു മോഹൻദാസ് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News