ജനകീയ ക്യാമ്പയിന്‍ ലോഗോ പ്രകാശിപ്പിച്ചു



പാലക്കാട്‌ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ പ്രകാശിപ്പിച്ചു. ഒക്ടോബർ രണ്ടിന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കുന്ന രീതിയിലാണ് പ്രവർത്തനം.  ക്യാമ്പയിന് മുന്നോടിയായി 80 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിർവഹണ സമിതി രൂപീകരണം പൂർത്തിയായി. തദ്ദേശസ്ഥാപനങ്ങളിലെ ടൗണുകളെ ശുചിത്വമുള്ളതാക്കുക, പൊതുസ്ഥലങ്ങൾ സൗന്ദര്യവൽക്കരിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും സംഘടിപ്പിക്കും.   Read on deshabhimani.com

Related News