അധ്യാപകർ മാർച്ചും ധർണയും നടത്തി
പാലക്കാട് സമഗ്രശിക്ഷാ കേരളം പദ്ധതി തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക, കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുയർത്തി കെഎസ്‌ടിഎ മാർച്ചും ധർണയും സംഘടിപ്പിച്ചു. പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ സംസ്ഥാന സെക്രട്ടറി എം കെ നൗഷാദലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ അജില അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗം എൽ ഉമാ മഹേശ്വരി, കെ ആർ സുനിത, മാധവൻ ശേഖരീപുരം, സി അരുൺകുമാർ, കെ ജയപ്രകാശ്, ജി പ്രദീപ് എന്നിവർ സംസാരിച്ചു. മണ്ണാർക്കാട് ജില്ലാ സെക്രട്ടറി എം ആർ മഹേഷ്‌കുമാർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വി ഗിരീഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം എം ഗീത, കെഎസ്‌ഇപിയു ജില്ലാ സെക്രട്ടറി വി എസ് സ്റ്റെനി, കെഎസ്‌എസ്‌ടിഎസ്‌യു ജില്ലാ നിർവാഹകസമിതി അംഗം എഫ് എം നസീമ, കെആർടിഎ സംസ്ഥാന നിർവാഹകസമിതി അംഗം അരുൺ, അഗളി ബിപിസി കെ ടി ഭക്തഗിരീഷ്, കെഎസ്ടിഎ ജില്ലാ നിർവാഹകസമിതി അംഗങ്ങളായ പി എം മധു, ജി എ എൻ ഹരിദാസ് ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ മുഹമ്മദാലി, ലിഷാദാസ്, ചെർപ്പുളശേരി ഉപജില്ലാ സെക്രട്ടറി ആർ ടി ബിജു, ജില്ലാ നിർവാഹകസമിതി അംഗം കെ കെ മണികണ്ഠൻ, ചെർപ്പുളശേരി ബിപിസി എൻ പി പ്രിയേഷ് എന്നിവർ സംസാരിച്ചു. ഒറ്റപ്പാലത്ത് കെഎസ്ടിഎ സംസ്ഥാന നിർവാഹകസമിതി അംഗം കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി പി ബാലകൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ പ്രസാദ്, കെആർടിഎ ജില്ലാ പ്രസിഡന്റ് കെ ജിഷ, കെഎസ്ഇപിയു ജില്ലാ പ്രസിഡന്റ് എൻ ഫൈസൽ, കെഎസ്എസ്ടിഎസ്‌യു സംസ്ഥാന ട്രഷറർ പി ചിത്രപ്രസാദ്, സി വി രാജേഷ്, കെ വേണു, സി സുനിത, ബി ധരേഷ്, എസ് സുജീഷ്, പി എം വെങ്കിടേശ്വരൻ, ഉപജില്ലാ സെക്രട്ടറി ഇ പി ഗിരീഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com