ആഗോള ധ്യാന ദിനാചരണം 21ന്



  പാലക്കാട്‌ ആഗോള ധ്യാന ദിനാചരണത്തിന്റെ ഭാഗമായി പാലക്കാട്‌ ദി ആർട്ട്‌ ഓഫ് ലിവിങ് ശനിയാഴ്ച സൗജന്യ ധ്യാന പരിപാടി നടത്തും. രാവിലെ ആറുമുതൽ രാത്രി എട്ടുവരെ വിദ്യാലയങ്ങൾ, പൊതുസ്ഥലങ്ങൾ, ഫ്ലാറ്റുകൾ, അട്ടപ്പാടി ആദിവാസി മേഖലകൾ, റസിഡന്റ്‌ഷ്യൽ ഏരിയകൾ, ആർട്ട്‌ ഓഫ് ലിവിങ് സെന്ററുകൾ, ജയിലുകൾ തുടങ്ങി അഞ്ഞൂറിലധികം കേന്ദ്രങ്ങളിൽ വിവിധ ബാച്ചുകളായാണ് ധ്യാന പരിപാടികൾ നടക്കുക.  വാർത്താസമ്മേളനത്തിൽ ബി ശ്യാമളദാസ്, കെ ജെ ഗോകുൽദാസ്, ബി ചന്ദ്രശേഖർ, ജാനകി വസന്തകുമാർ എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News